Friday, March 13, 2026 Last Updated 9 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.43 AM

തട്ടകത്തില്‍ വീണ്ടും തര്‍ക്കം

uploads/news/2026/02/826519/3.jpg

കൊച്ചി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ മത്സരങ്ങള്‍ വീണ്ടും അനിശ്‌ചിത്വത്തിലായി. കലൂര്‍ സ്‌റ്റേഡിയത്തിലെ ഉയര്‍ന്ന പ്രതിദിന വാടകയാണ്‌ ബ്ലാസ്‌റ്റേഴ്‌സിനു പുതിയ തിരിച്ചടി.
കളി നടക്കുന്ന ദിവസം രണ്ടു ലക്ഷം രൂപ വാടകയായി ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന്‌ ഈടാക്കുമെന്ന്‌ സ്‌റ്റേഡിയത്തിന്റെ ഉടമസ്‌ഥാവകാശമുള്ള ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ബ്ലാസ്‌റ്റേഴ്‌സും ജി.സി.ഡി.എയും സംയുക്‌തമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ടീമിന്‌ വാടക കുറച്ചു നല്‍കിയത്‌ ചന്ദ്രന്‍ പിള്ള വ്യക്‌തമാക്കിയത്‌്. പ്രതിദിനം രണ്ടു ലക്ഷം രൂപയെന്നത്‌ ബ്ലാസ്‌റ്റേഴ്‌സിനും സ്വീകാര്യമായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.സി.ഡി.എ. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണ്‌ വാടക 4.2 ലക്ഷം രൂപയാണെന്നു തിരുത്തിയത്‌.
അതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ചന്ദ്രന്‍പിള്ളയെയും ഇക്കാര്യം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ബോധ്യപ്പെടുത്തി. കഴിഞ്ഞ സീസണില്‍ 8.4 ലക്ഷം രൂപയായിരുന്നു പ്രതിദിന വാടക. അതിന്റെ പാതി ഇക്കുറി വേണമെന്ന്‌ എക്‌സിക്യൂട്ടീവ്‌ വ്യക്‌തമാക്കി. മുമ്പ്‌ കളിക്കായി സ്‌റ്റേഡിയം വിട്ടുനല്‍കുന്നതിന്‌ കരുതലായി മുന്‍കൂര്‍ ഒരു കോടി രൂപ ബ്ലാസ്‌റ്റേഴ്‌സില്‍നിന്നു വാങ്ങിയിരുന്നു.
മാത്രവുമല്ല, കഴിഞ്ഞ വര്‍ഷം ജി.സി.ഡി.എയ്‌ക്ക് 28 ലക്ഷം രൂപ നഷ്‌ടമുണ്ടായെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗ്രൗണ്ടിന്‌ വാടക കുറച്ചു നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്നു പ്രത്യേക അനുമതി ലഭിക്കണം. രണ്ടു ലക്ഷം രൂപയിലോ അതോ തിരുത്തിപ്പറഞ്ഞ തുകയിലോ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണം.
വാടക 4.2 ലക്ഷം നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തയാറല്ലെന്നാണു സൂചന. നാളെ മുംബൈ എഫ്‌.സിയുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരം നടക്കാനിരിക്കുകയാണ്‌. സീസണില്‍ കോഴിക്കോട്‌ ഹോം ഗ്രൗണ്ടാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചിരുന്നു. കോഴിക്കോട്‌ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ മത്സരം നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ജി.സി.ഡി.എയുമായി ചര്‍ച്ചകള്‍ നടത്തി കൊച്ചി തന്നെ ഹോം ഗ്രൗണ്ടാക്കാന്‍ തീരുമാനിച്ചത്‌.

Ads by Google
Saturday 21 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW