Friday, March 13, 2026 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.43 AM

ജയത്തോടെ മടക്കം

uploads/news/2026/02/826518/2.jpg

പലെകലെ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് ഒന്‍പത്‌ വിക്കറ്റ്‌ ജയം. ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഒമാന്‍ 104 റണ്ണെടുത്തു പുറത്തായി. മറുപടി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ കളി തീരാന്‍ 62 പന്തുകള്‍ ശേഷിക്കേ ലക്ഷ്യം കടന്നു.
നായകനും ഓപ്പണറുമായ മിച്ചല്‍ മാര്‍ഷ്‌ 33 പന്തില്‍ നാല്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 64 റണ്ണുമായും ജോഷ്‌ ഇം?ിഷ്‌ ആറ്‌ പന്തില്‍ 12 റണ്ണുമായും പുറത്താകാതെനിന്നു. 19 പന്തില്‍ 32 റണ്ണെടുത്ത ട്രാവിസ്‌ ഹെഡാണു പുറത്തായത്‌. ഹെഡിനെ ഷക്കീല്‍ അഹമ്മദ്‌ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. രണ്ട്‌ മത്സരങ്ങള്‍ തോറ്റ ഓസീസ്‌ പുറത്തായിരുന്നു. നാല്‌ കളികളില്‍നിന്നു രണ്ട്‌ ജയവും രണ്ട്‌ തോല്‍വിയും നേരിട്ട അവര്‍ നാല്‌ പോയിന്റ്‌ നേടി. നാല്‌ കളികളും തോറ്റ ഒമാന്‍ അക്കൗണ്ട്‌ തുറക്കാതെ മടങ്ങി. ഓസ്‌ട്രേലിയ സിംബാബ്‌വേയോടും ശ്രീലങ്കയോടും തോറ്റു. പലേകെല ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ മിച്ചല്‍ മാര്‍ഷ്‌ ഒമാനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 21 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ലെഗ്‌ സ്‌പിന്നര്‍ ആഡം സാംപയാണ്‌ ഒമാനെ തകര്‍ത്തത്‌. സാവിയര്‍ ബാര്‍ട്ട്‌ലെറ്റും ?െന്‍ മാക്‌സ്വെല്ലും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. മാര്‍കസ്‌ സ്‌റ്റോനിസ്‌, നഥാന്‍ എലിസ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
ബാര്‍ട്ട്‌ലെറ്റ്‌ എറിഞ്ഞ കളിയിലെ ആദ്യ പന്തില്‍ ആമിര്‍ കലിം ഗോള്‍ഡന്‍ ഡക്കായി. നായകനും ഓപ്പണറുമായ ജതീന്ദര്‍ സിങും (15 പന്തില്‍ 17) കരണ്‍ സോനാവാലയും (11 പന്തില്‍ 12) ചേര്‍ന്നതു നേരിയ പ്രതീക്ഷയായി. സോനാവാലയെ നഥാന്‍ എലിസ്‌ പുറത്താക്കി. ജതീന്ദറിനെ ബാര്‍ട്ട്‌ലെറ്റും പുറത്താക്കി. ഹമാദന്‌ മിര്‍സയും (13 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 16) വാസിം അലിയും (33 പന്തില്‍ 32) ചേര്‍ന്നതോടെയാണ്‌ ഒമാന്‍ വന്‍ നാണക്കേട്‌ ഒഴിവാക്കിയത്‌്. മിര്‍സ, മുഹമ്മദ്‌ നദീം, ഷകീല്‍ അഹമ്മദ്‌ (മൂന്ന്‌), ഷഫീഖ്‌ ജാന്‍ (0) എന്നിവരെയാണു സാംപ പുറത്താക്കിയത്‌. മത്സരത്തിലെ താരവും സാംപയാണ്‌.

Ads by Google
Saturday 21 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW