Friday, March 13, 2026 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.43 AM

അഫ്‌സലിനും ഐശ്വര്യക്കും ജി.വി. രാജ പുരസ്‌കാരം

uploads/news/2026/02/826516/5.jpg

തിരുവനന്തപുരം: കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച കായിക താരങ്ങള്‍ക്കുള്ള 2024-2025 വര്‍ഷത്തിലെ ജി.വി. രാജ പുരസ്‌കാരം രാജ്യാന്തര അത്‌ലറ്റ്‌ മുഹമ്മദ്‌ അഫ്‌സലിനും രാജ്യാന്തര നെറ്റ്‌ബോള്‍ താരം പി.കെ. ഐശ്വര്യക്കും. മൂന്ന്‌ ലക്ഷം രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണു പുരസ്‌കാരം.
ഒളിമ്പ്യന്‍ സുരേഷ്‌ ബാബു മെമ്മോറിയല്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ കായിക താരവും കോച്ചുവുമായ സുഭാഷ്‌ ജോര്‍ജിനാണ്‌. വോളിബോള്‍ കോച്ച്‌ ജേക്കബ്‌ ജോസഫാണു മികച്ച കായിക പരിശീലകന്‍. 2010 മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായി പ്രവര്‍ത്തിക്കുന്ന ജേക്കബ്‌ അതിനുമുന്‍പ്‌ തൃശൂര്‍ ചന്ദ്രാപ്പിന്നി എസ്‌.എന്‍. വിദ്യാ ഭവനില്‍ കായിക അധ്യാപകനായിരുന്നു. വാഴക്കുളം നമ്പ്യാപറമ്പില്‍ വടക്കേക്കര കുടുംബാംഗമാണ്‌.
ഭാര്യ ടീന തൊടുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ അധ്യാപികയാണ്‌. മൂത്ത മകന്‍ നൈജല്‍ വാഴക്കുളം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്ത്രണ്ടാം ാസ്‌ വിദ്യാര്‍ഥിയും ഇളയ മകന്‍ റോബിന്‍ വാഴക്കുളം സെന്റ്‌ ലിറ്റില്‍ തെരേസാസ്‌ സ്‌കൂളില്‍ പത്താം ാസ്‌ വിദ്യാര്‍ഥിയുമാണ്‌. മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജിനുള്ള പുരസ്‌കാരം കോതമംഗലം മാര്‍ അത്തനേഷ്യസ്‌ സ്വന്തമാക്കി. സ്‌പോര്‍ട്‌സ് ഹോസ്‌റ്റല്‍ വിഭാഗത്തില്‍ നെറ്റ്‌ബോള്‍ താരം അമല്‍ ജീവനും ബാസ്‌കറ്റ്‌ബോള്‍ താരം അക്ഷയ ഫിലിപ്പും തെരഞ്ഞെടുക്കപ്പെട്ടു.
സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ ഷൈജു ദാമോദരന്‌ ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. ലോകകപ്പ്‌ ഫുട്‌ബോളില്‍ മലയാളത്തില്‍ കമന്ററി പറഞ്ഞാണു ഷൈജു ദാമോദരന്‍ ശ്രദ്ധിക്കപ്പെടുന്നത്‌. സ്‌പോര്‍ട്‌സ് ആങ്കര്‍, പ്രസന്റര്‍ എന്നീ നിലകളില്‍ തിളങ്ങി.

Ads by Google
Saturday 21 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW