Thursday, March 12, 2026 Last Updated 26 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.43 AM

റെക്കോഡ്‌ കാണികള്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഗ്രൂപ്പ്‌ മത്സരം കണ്ടത്‌് റെക്കോഡ്‌ കാണികള്‍. കഴിഞ്ഞ 15 ന്‌ കൊളംബോയിലായിരുന്നു ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഏറ്റുമുട്ടിയത്‌. ലോകകപ്പിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്രക്ഷേപണ പങ്കാളി ജിയോസ്‌റ്റാറാണ്‌ കണക്കുകള്‍ പുറത്തുവിട്ടത്‌.
പാകിസ്‌താന്റെ ബഹിഷ്‌കരണ ഭീഷണികള്‍ക്കും പിന്നാലെ നടന്ന ഒത്തുതീര്‍പ്പുകള്‍ക്കും ശേഷം നടന്ന മത്സരം ജിയോ ഹോട്ട്‌സ്റ്റാറില്‍ കണ്ടത്‌ 16.30 കോടി ആളുകളാണ്‌. കാണികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡാണിത്‌. ജിയോ ഹോട്ട്‌സ്റ്റാറില്‍ ഏറ്റവുംകൂടുതല്‍ ആളുകള്‍ ലൈവായി കണ്ട ട്വന്റി20 ലോകകപ്പ്‌ മത്സരമെന്ന റെക്കോഡ്‌ ഈ മത്സരം സ്വന്തമാക്കി. 2024 ലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ട്വന്റി20 ലോകകപ്പ്‌ ഫൈനലിനെ പോലും പിന്നിലാക്കിയാണ്‌ കാഴ്‌ചക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്‌ഥാനത്തേക്ക്‌ കുതിച്ചത്‌. ഐ.സി.സി. ട്വന്റി20 ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തത്സമയം കണ്ട മത്സരവും ഇതുതന്നെ.
കാണികളുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെ വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌. മത്സരത്തിനു മുമ്പുണ്ടായ ബഹിഷ്‌കരണ ഭീഷണിയും വിവാദങ്ങളുമെല്ലാം കാഴ്‌ചക്കാരെ സ്വാധീനിച്ചു എന്നാണ്‌ വിലയിരുത്തല്‍. ബം?ാദേശിനെ ലോകകപ്പില്‍നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച്‌ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന നിലപാടിലായിരുന്നു അവസാനംവരെ പാകിസ്‌താന്‍. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ പാകിസ്‌താന്‍ കളിക്കാന്‍ സമ്മതിച്ചത്‌. മത്സരത്തില്‍ ഇന്ത്യ 61 റണ്ണിനു ജയിച്ചു.

Ads by Google
Saturday 21 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW