Friday, March 13, 2026 Last Updated 37 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 08.28 AM

നമ്പര്‍ തരൂ രാത്രി വിളിക്കാം: പരീക്ഷ വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തി, ബീഹാറില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞാക്രമിച്ച് പ്ലസ്ടൂ വിദ്യാര്‍ത്ഥികള്‍, പ്രതിഷേധം ശക്തം

school, students, bihar, harass, woman, reporter

ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിദ്യാര്‍ത്ഥികളുടെ അതിക്രമം. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ വളയുകയും തള്ളുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് വ്യത്യസ്ത വീഡിയോകളിലായി വിദ്യാര്‍ത്ഥികളുടെ ഈ മോശം പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

രൂക്ഷമായ അധിക്ഷേപങ്ങളും ശാരീരികമായ അതിക്രമങ്ങളുമാണ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരിടേണ്ടി വന്നത്. ഒരു വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകയെ വിദ്യാര്‍ത്ഥികള്‍ ബോധപൂര്‍വം തള്ളുന്നതും അപമര്യാദയായി സ്പര്‍ശിക്കുന്നതും കാണാം. ഇതിനെതിരെ 'ഇതാണോ നിങ്ങളുടെ രീതി? നിങ്ങളെപ്പോലെയുള്ളവര്‍ കാരണമാണ് ബിഹാര്‍ അപമാനിക്കപ്പെടുന്നത്' എന്ന് റിപ്പോര്‍ട്ടര്‍ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. പരീക്ഷാ റിവ്യൂ എടുക്കാന്‍ വരുമ്പോള്‍ പല വശങ്ങളില്‍ നിന്നും തള്ളിക്കയറുന്ന വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം ബിഹാറിന്റെ ഭാവി തന്നെ ആശങ്കയിലാക്കുന്നതാണെന്നും അവര്‍ റിപ്പോര്‍ട്ടിംഗില്‍ കൂട്ടിച്ചേര്‍ക്കുന്നു.

മറ്റൊരു വീഡിയോയില്‍, പരീക്ഷ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് 'നമ്പര്‍ തരൂ, രാത്രി സംസാരിക്കാം' എന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് ഒരു വിദ്യാര്‍ത്ഥി നടത്തിയത്. ഇതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ ഈ പൗരബോധമില്ലാത്ത പെരുമാറ്റത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മാര്‍ക്കിന് നല്‍കുന്ന പ്രാധാന്യം നൈതിക മൂല്യങ്ങള്‍ക്കും നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു.

Ads by Google
Saturday 21 Feb 2026 08.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW