Wednesday, March 11, 2026 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 08.23 PM

ക്ഷേത്രത്തിലെ പാചകക്കാരിയുടെ മകന്‍ മരിച്ച നിലയിൽ

തമിഴ്‌നാട് റാണിപ്പെട്ട് ജില്ലയിലെ ആർക്കോട്ട് കറുപ്പസാമി ക്ഷേത്രത്തിലാണ് സംഭവം .
tamilnadu, dead

തമിഴ്നാട്ടില്‍ ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരനായ മകനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത . തമിഴ്‌നാട് റാണിപ്പെട്ട് ജില്ലയിലെ ആർക്കോട്ട് കറുപ്പസാമി ക്ഷേത്രത്തിലാണ് സംഭവം .

ക്ഷേത്രത്തിലെ പാചകക്കാരി മേഘലയുടെ മകൻ ലക്ഷനാണ് മരിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കുള്ള ഭക്ഷണം പാചകം ചെയുന്നത് മേഘലയാണ്. മകനെ ക്ഷേത്രമുറ്റത്ത് ഇരുത്തിയ ശേഷം അടുക്കളയിലേക്ക് പോയ മേഘല തിരികെ വന്നപ്പോൾ കുഞ്ഞിനെ കണ്ടില്ല. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടുകിട്ടിയില്ല.

പിന്നീട് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ക്ഷേത്രക്കുളത്തിൽ കുഞ്ഞ് മരിച്ചതായി കണ്ടത്. സംഭവത്തിൽ ആർക്കോട് ടൗൺ പൊലീസ് കേസെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW