-->
ആഡംബര വിവാഹഘോഷങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ പഞ്ചാബിലെ തരണ്‍ തരണില്‍ നടന്ന ഒരു വിവാഹാഘോഷത്തിന്റെ വീഡിയോയാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വധുവിനെ നടുവില്‍ നിര്‍ത്തി വരനും കുടുംബാംഗങ്ങളും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ അന്തരീക്ഷത്തിലേക്ക് വാരിയെറിയുന്നതാണ് വീഡിയോയിലെ ദൃശ്യം. വലിയ ബാഗുകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ ഒന്നിനുപുറകെ ഒന്നായി എറിയുമ്പോള്‍, നിലത്ത് വീണുകിടക്കുന്ന പണം ജോലിക്കാര്‍ വാരിക്കൂട്ടുന്നതും വീഡിയോയില്‍ കാണാം. ഏകദേശം രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ എറിഞ്ഞതെന്ന് വരന്റെ കുടുംബം വെളിപ്പെടുത്തുന്നു.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പണക്കൊഴുപ്പിന്റെ ഈ അതിപ്രസരം അനാവശ്യമാണെന്നും ഈ തുക പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കാമായിരുന്നുവെന്നും പലരും വിമര്‍ശിക്കുന്നു. ഇത്തരം പ്രകടനങ്ങള്‍ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ വലിയ നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ ചില വിവാഹങ്ങളില്‍ നോട്ടുകള്‍ എറിയുന്ന രീതി നിലവിലുണ്ടെങ്കിലും, ഇത്രയും വലിയ തുക പ്രദര്‍ശിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
അതേസമയം, ഇത് കുടുംബത്തിന്റെ വ്യക്തിപരമായ സന്തോഷമാണെന്നും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പണം ചെലവഴിക്കാന്‍ അവകാശമുണ്ടെന്നും വാദിക്കുന്നവരുണ്ട്. വീഡിയോയുടെ ആധികാരികതയെ സംശയിക്കുന്നവരും കുറവല്ല. ഇത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാവാമെന്നോ അല്ലെങ്കില്‍ എറിയുന്നത് കള്ളനോട്ടുകള്‍ ആവാമെന്നോ ഉള്ള സംശയങ്ങളും കമന്റ് ബോക്‌സുകളില്‍ നിറയുന്നുണ്ട്.
A video circulating on social media claiming that the groom’s family showered the bride with ₹8.5 crore in cash at a Punjabi wedding is fake. The video is from Patti, Tarn Taran. According to the DJ, the total cash collected was around ₹4 lakh, including US dollars. pic.twitter.com/PxXxIV1kAd— BharatXnow (@BharatXnow) February 18, 2026