Friday, March 13, 2026 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 09.12 AM

വെളുപ്പിന് 2 മണിക്ക് സിനിമയിലുളള ഒരാളെ വിളിക്കാന്‍ പറഞ്ഞാല്‍ ആരെ വിളിക്കും? ധ്രുവ് എന്ന് അനുപമ; ഇരുവരും പ്രണയത്തിലെന്ന് ഉറപ്പിച്ച് ആരാധകര്‍

anupama-parameswaran

നടി അനുപമ പരമേശ്വരനും നടൻ ധ്രുവ് വിക്രമും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ചില ഫോട്ടോകളും സംഭവങ്ങളും മുൻപ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അനുപമയും ധ്രുവും തമ്മിൽ പരിചയപ്പെടുന്നത്. അത് നല്ല സൗഹൃദമായി.

സൗഹൃദത്തിനപ്പുറമുള്ള ബന്ധം ഇരുവര്‍ക്കുമിടയിലുണ്ട് എന്ന ചര്‍ച്ചകള്‍ സജീവമായത് ഒരു ലിപ് ലോക്ക് ചിത്രം വൈറലായതിന് പിന്നാലെയാണ്. ഷൂട്ടിങ് സെറ്റിലെ ചിത്രമല്ല എന്നതും, എഐ അല്ല എന്നതും വ്യക്തമായതോടെ പ്രണയ ഗോസിപ്പുകള്‍ക്ക് ശക്തി പ്രാപിക്കുകയായിരുന്നു.

പിന്നീട് ധ്രുവിന്റെ ചിത്രങ്ങള്‍ക്ക് അനുപമ ലൈക്ക് അടിക്കുന്നതും, അനുപമയുടെ ചിത്രങ്ങള്‍ക്ക് ധ്രുവ് ലൈക്ക് അടിക്കുന്നതും എല്ലാം ആരാധകർ കണ്ടെത്തി. ഏറ്റവുമൊടുവില്‍ അനുപമയും ധ്രുവും ജെഎഫ്ഡബ്ല്യു അവാര്‍ഡ് ഷോയില്‍ പങ്കെടുത്തിരുന്നു. ഒരുമിച്ചല്ല വന്നത്, രണ്ട് പേരും പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയവരാണ്.

സ്റ്റേജിൽ വച്ച് ധ്രുവ് അനുപമയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചതും, രണ്ട് മണിക്കും തനിക്ക് വിളിക്കാന്‍ കഴിയുന്ന ഫ്രണ്ട് ആണ് ധ്രുവ് എന്ന് അനുപമ പറഞ്ഞതുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന് പിന്നാലെ അനുപമയ്ക്കൊപ്പമുള്ള ഒരു സെൽഫി ധ്രുവ് പങ്കുവച്ചിരുന്നു. ഇത് അനുപമ റീ ഷെയർ ചെയ്യുകയും ചെയ്തു.

ബൈസണ്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയ്ക്ക് മുംബൈയില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. എന്തായാലും അനുപമയുടെയും ധ്രുവിന്റെയും പുതിയ ചിത്രങ്ങൾ കൂടി എത്തിയതോടെ പ്രണയ ​ഗോസിപ്പുകൾ ഒന്നു കൂടി ശക്തമായിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW