Thursday, March 12, 2026 Last Updated 31 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 04.09 PM

റാസൽഖൈമയിലെ ആ വലിയ വീട്ടിൽ,ആ രാജകുമാരൻ ഒറ്റക്കായിരുന്നു;അറബി പ്രൊപ്പോസൽ റീക്രിയേറ്റ് ചെയ്ത് പ്രേമത്തിലെ മേരിയും ഗിരിരാജനും; കിടുക്കിയെന്ന് കമന്റുകള്‍

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ ഷറഫുദ്ദീനും മലയാളത്തിലും തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന അനുപമ പരമേശ്വരനും ഒരുമിച്ചെത്തുന്ന സിനിമയാണ് ‘ദ പെറ്റ് ഡിറ്റക്ടീവ്’. ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തങ്ങള്‍ ഒരുമിച്ചെത്തിയ ‘പ്രേമം’ സിനിമയിലെ രംഗം റിക്രിയേറ്റ് ചെയ്യുകയാണ് താരങ്ങള്‍.
Sharafudheen, Anupama Parameswran, Premam movie
Sharafudheen and Anupama Paramesaran recreate premam movie (Image Source: Instagram)

പ്രണയത്തിന്റെ ചിത്രശലഭം പോലെ പറന്നു പൊങ്ങി കോളജ്-സ്കൂൾ വിദ്യാർഥികള്‍ക്കിടയില്‍ തരംഗമായി മാറിയ സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് ‘പ്രേമം’. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നിവിൻ പോളിയെ ബ്ലോക്ക്ബസ്റ്റർ സ്റ്റാറാക്കി മാറ്റിയ ചിത്രമാണിത്. മൂന്നു കാലഘട്ടത്തിലെ ജോർജ് എന്ന കഥാപാത്രത്തിന്റെ പ്രേമകാലം കാണിച്ച് നിവിന്‍ പ്രേക്ഷകമനസ്സില്‍ കയറിക്കൂടി. ആർട്സ് ഡേയ്ക്കും കോളജ് ഡേയ്ക്കും കുട്ടികൾ നിവിൻ പോളിയെ പോലെ കറുത്ത ഷർട്ടും കളർ മുണ്ടും ധരിച്ച് ക്യാംപസില്‍ തരംഗമായി. സിനിമയിലെ ഓരോ രംഗങ്ങളും പാട്ടുകളും ട്രെന്‍ഡ് ലിസ്റ്റില്‍ ഒന്നാമതായി.
​പ്രേമത്തില്‍ നിവിന്‍ പോളിക്ക് മൂന്നു നായികമാരായിരുന്നു. അനുപമ പരമേശ്വരനും, സായ് പല്ലവിയും, മഡോണ സെബാസ്റ്റ്യനും. സ്കൂള്‍ കാലത്തിലെ പ്രണയിനി മേരിയായി അനുപമയും, കോളജ് കാലത്തില്‍ മലര്‍ മിസ്സായി സായ് പല്ലവിയും, ജീവിതപങ്കാളിയായി സെലീൻ അവതരിപ്പിച്ച മഡോണയും പ്രേക്ഷകമനസ്സിലിടം നേടി. ഇക്കൂട്ടത്തില്‍ മേരിയെ ജോര്‍ജ് പ്രെപ്പോസ് ചെയ്യും മുമ്പ് അവിടേക്ക് എത്തുന്ന മറ്റൊരു കാമുകനുണ്ട്, ഷറഫുദ്ദീന്‍ അവതരിപ്പിച്ച ഗിരിരാജന്‍ കോഴി. പ്രേമം സിനിമ കണ്ട ഏതൊരാളും ഈ നര്‍മ്മരംഗം മറക്കില്ല.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം പ്രേമത്തിലെ അതേ രംഗം വീണ്ടും റീക്രിയേറ്റ് ചെയ്യുകയാണ് ഷറഫുദ്ദീനും അനുപമയും. തങ്ങളുടെ പുതിയ ചിത്രമായ ‘ദ പെറ്റ് ഡിറ്റക്ടീവി’ന്റെ പ്രൊമോഷന്‍ അഭിമുഖത്തിനിടെയാണ് താരങ്ങള്‍ വീണ്ടും ഈ രംഗം അഭിനയിച്ചത്. ‘റാസൽഖൈമയിലെ ആ വലിയ വീട്
ഒക്കെ...ബിസ്‌നസ്സ് ആണ് ജീവിതത്തിൽ വലുതെന്ന് വിശ്വസിച്ചുനടക്കുന്ന പപ്പ...നൈറ്റ് പാർട്ടിയും ഡാൻസുമായി നടക്കുന്നൊരു മമ്മ...ആകെ ഉണ്ടായിരുന്ന കൂട്ടുകാർ ഷാർജയിലെ ബോർഡിങ് സ്കൂളിലെ അറബി പിള്ളേരായിരുന്നു.
പെങ്ങന്മാരാരും ഉണ്ടായിരുന്നില്ലേ?
ഇല്ല...
റാസൽഖൈമയിലെ ആ വലിയ വീട്ടിൽ, ആ രാജകുമാരൻ ഒറ്റക്കായിരുന്നു.
ഏത് രാജകുമാരനാ ചേട്ടാ?...
നീ മിണ്ടായിരിയെടാ ചെർക്കാ...
ഹൊ...പ്ളീസ്...ദസ്ത്തക്കി നമസ്‌തമീ അബ്ദദദ്ധ...വല്ലബ സക്താറ മ് മുഖ്ത്താറ ഹാഫറ്രാ..വൽമാന ദസ്ത്തീ വസ്ക്കീന...’’ എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്. ഇത് കേട്ട് ചിരിയടക്കാനാവാതെ അനുപമ പരമേശ്വരന്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ വളരെ രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്. ‘

Ads by Google
Friday 17 Oct 2025 04.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW