Friday, March 13, 2026 Last Updated 46 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.36 PM

ജയിക്കാതെ കാനഡ

uploads/news/2026/02/826347/sp3.jpg

ചെന്നൈ: കാനഡയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാന്‌ 82 റണ്ണിന്റെ കൂറ്റന്‍ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാന്‍ നാല്‌ വിക്കറ്റിന്‌ 200 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കാനഡ അവസാന പന്തെറിയുമ്പോള്‍ ഒന്‍പത്‌ പന്തില്‍ 118 റണ്ണെന്ന നിലയിലായിരുന്നു.
ടോസ്‌ നേടിയ കാനഡ നായകന്‍ ദില്‍പ്രീത്‌ ബാജ്‌വ അഫ്‌ഗാനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 56 പന്തില്‍ അഞ്ച്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 95 റണ്ണെടുത്തുനിന്ന ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‌ അഫ്‌ഗാന്‍ സ്‌കോര്‍ 200 ലെത്തിച്ചത്‌. സെദിഖുള്ള അടല്‍ (32 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 44), ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്‌ (20 പന്തില്‍ 30) എന്നിവര്‍ സാദ്രാന്‌ മികച്ച പിന്തുണ നല്‍കി.
ഗുല്‍ബാദിന്‍ നായിബ്‌ (ഒന്ന്‌), അസ്‌മത്തുള്ള ഒമര്‍സായ്‌ (13) എന്നിവര്‍ നിരാശപ്പെടുത്തി. കാനഡയ്‌ക്കായി ജസ്‌കാരന്‍ സിങ്‌ മൂന്ന്‌ വിക്കറ്റും ഡിലോണ്‍ ഹെയ്‌ലിഗര്‍ ഒരു വിക്കറ്റുമെടുത്തു. 24 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 30 റണ്ണെടുത്ത ഹര്‍ഷ്‌ താക്കറാണു കാനഡയുടെ ടോപ്‌ സ്‌കോറര്‍. സാദ്‌ ബിന്‍ സഫര്‍ (26 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 28) അവസാന ഓവറുകളില്‍ പൊരുതിയെങ്കിലും 200 ന്‌ അടുത്തെത്താനായില്ല.
അഫ്‌ഗാനായി മുഹമ്മദ്‌ നബി ഏഴ്‌ റണ്‍ മാത്രം വഴങ്ങി നാല്‌ വിക്കറ്റെടുത്തു. റാഷിദ്‌ ഖാന്‍ രണ്ട്‌ വിക്കറ്റും മുജീബ്‌ ഉര്‍ റഹ്‌മാനും അസ്‌മത്തുള്ള ഒമര്‍സായും ഒരു വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Thursday 19 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW