Thursday, March 12, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.36 PM

സി.പി.എം. സൈബര്‍ ടീമില്‍ പൊട്ടിത്തെറി , നികേഷിനോട്‌ എതിര്‍പ്പ്‌, മൂന്ന്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പിന്മാറി

uploads/news/2026/02/826340/k8.jpg

തിരുവനന്തപുരം: സി.പി.എമ്മിന്റെ സാമൂഹികമാധ്യമസംഘത്തില്‍ കടുത്തഭിന്നത. ചുമതലക്കാരനായ എം.വി. നികേഷ്‌കുമാറിന്റെ ഏകപക്ഷീയതീരുമാനങ്ങളില്‍ പ്രതിഷേധിച്ച്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.വി. സുധാകരന്‍, കെ. മോഹന്‍ദാസ്‌, ഇ.എസ്‌. സുഭാഷ്‌ എന്നിവര്‍ പിന്മാറി. മൂവരും പാര്‍ട്ടി മുഖപത്രമായ 'ദേശാഭിമാനി'യില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്‌. സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ സജീവമാണ്‌. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ അതൃപ്‌തിയുണ്ട്‌. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആശീര്‍വാദത്തോടെയാണ്‌ മാധ്യമപ്രവര്‍ത്തനം വിട്ട നികേഷ്‌കുമാറിനെ എ.കെ.ജി. സെന്റര്‍ കേന്ദ്രീകരിച്ചുള്ള സാമൂഹികമാധ്യമപ്രവര്‍ത്തനങ്ങളുടെ ചുമതലയേല്‍പ്പിച്ചത്‌. എന്നാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്‌ മുതല്‍ ഇടതുമുന്നണിയുടെ മേഖലാജാഥകള്‍വരെ സാമൂഹികമാധ്യമ ഇടപെടലുകള്‍ പാളിയെന്ന വിമര്‍ശനം ശക്‌തമായുയര്‍ന്നു. മുതിര്‍ന്ന മൂന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ പിന്മാറിയതോടെ, വരുംദിവസങ്ങളില്‍ പാര്‍ട്ടി ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്നാണ്‌ രാഷ്‌ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്‌.

Ads by Google
Thursday 19 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW