Saturday, March 14, 2026 Last Updated 13 Min 24 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Feb 2026 11.36 PM

വിവാദപുസ്‌തകം ഏറ്റുവാങ്ങിയ വി.എസ്‌. അനില്‍കുമാറിന്റെ വീടിനു മുന്‍പില്‍ റീത്ത്‌

uploads/news/2026/02/826336/k4.jpg

കണ്ണൂര്‍: പയ്ന്നൂര്‍ എം.എല്‍.എക്കെതിരേ ആരോപണമുന്നയിച്ച വി. കുഞ്ഞിക്കൃഷ്‌ണന്റെ വിവാദ പുസ്‌തകം ഏറ്റുവാങ്ങിയ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.എസ്‌. അനില്‍കുമാറിന്റെ കണ്ണപുരത്തെ വീടിനു മുന്‍പില്‍ റീത്ത്‌. ഇന്നലെ രാവിലെയാണ്‌ ഗേറ്റിന്‌ സമീപം റീത്ത്‌ വച്ചത്‌.

അനില്‍കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ കണ്ണപുരം പോലീസ്‌ കേസെടുത്തു. മലയാള സാഹിത്യത്തിലെ വിമര്‍ശകനും ഇടതുചിന്തകനുമായിരുന്ന പ്രഫ. എം.എന്‍ വിജയന്റെ മകനാണ്‌ വി.എസ്‌ അനില്‍കുമാര്‍. വി. കുഞ്ഞിക്കൃഷ്‌ണന്റെ ''നേതൃത്വത്തെ അണികള്‍ തിരുത്തണം'' എന്ന പുസ്‌തകം മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്‌ടാവായിരുന്ന ജോസഫ്‌ സി. മാത്യുവില്‍ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്‌തത്‌ സി.പി.എം. വിമര്‍ശനം തുടരുന്ന വി.എസ്‌ അനില്‍കുമാറായിരുന്നു.

ഇതേ തുടര്‍ന്ന്‌ സാമൂഹികമാധ്യമങ്ങളില്‍ വന്‍ സൈബര്‍ ആക്രമണമാണ്‌ സി.പി.എം പ്രവര്‍ത്തകരില്‍നിന്ന്‌ കുഞ്ഞിക്കൃഷ്‌ണനും ജോസഫ്‌ സി. മാത്യുവിനും വി.എസ്‌ അനില്‍കുമാറിനും നേരിടേണ്ടി വന്നത്‌. ഇതിനു തുടര്‍ച്ചയായാണ്‌ റീത്ത്‌ പ്രത്യക്ഷപ്പെട്ടതെന്ന്‌ പോലിസ്‌ സംശയിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW