-->
തിരുവനന്തപുരം: മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം 25 നു
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. പൂര്‍ത്തിയായ 178 വീടുകളുടെ താക്കോല്‍ദാനമാണ് നടക്കുക. വൈകിട്ട് നാലിന് എല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ടൗണ്‍ഷിപ്പിന്റെ ഉദ്‌ഘാടനവും ഗുണഭോക്‌താക്കള്‍ക്കുള്ള പട്ടയവിതരണവും നിര്‍വഹിക്കും.ആകെ 327 ഗുണഭോക്‌താക്കള്‍ക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നല്‍കി പൂര്‍ണ പുനരധിവസം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.