Thursday, March 12, 2026 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: കളിക്കുന്നതിനിടെ കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ കോമന പുതുവല്‍ ലിബി- മഞ്‌ജു ദമ്പതികളുടെ മകന്‍ അഭിഷേകി(11)ന്റെ മൃതദേഹമാണ്‌ പായല്‍ക്കുളങ്ങര പടിഞ്ഞാറ്‌ അഞ്ചാലുംകാവ്‌ കടല്‍ത്തീരത്തു കണ്ടെത്തിയത്‌.
ബുധനാഴ്‌ച വൈകിട്ടു മുതലാണ്‌ കുട്ടിയെ കാണാതായത്‌. കുട്ടിയുടെ വസ്‌ത്രങ്ങള്‍ കടപ്പുറത്ത്‌ കടല്‍ഭിത്തിക്കു മുകളില്‍ കണ്ടെത്തിയിരുന്നു.
കെ.കെ. കുഞ്ചുപിള്ള സ്‌മാരക സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിയായ അഭിഷേക്‌ വൈകിട്ട്‌ സ്‌കൂളില്‍നിന്നു വന്നശേഷം ചായ കുടിച്ചിട്ട്‌ മറ്റ്‌ രണ്ട്‌ സുഹൃത്തുക്കളുമായി കളിക്കാന്‍ പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതിനെത്തുടര്‍ന്ന്‌ വീട്ടുകാര്‍ അമ്പലപ്പുഴ പോലീസില്‍ വിവരം അറിയിച്ചു.
ഇന്‍ക്വസ്‌റ്റിന്‌ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. സഹോദരങ്ങള്‍: അക്ഷര, അര്‍പ്പണ.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW