-->
കോട്ടയം: ജോസ് കെ. മാണി പാലായില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നും അതില്‍ പാലാക്കാര്‍ക്കും സംശയമില്ലെന്നും ഷോണ്‍ ജോര്‍ജ്. താന്‍ പാലായി ല്‍ മത്സരിക്കണമോയെന്നു തീരുമാനിക്കേണ്ടതു പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ൈക്രസ്‌തവ ഭൂരിപക്ഷമാണെങ്കിലും ഹൈന്ദവ ഭൂരിപക്ഷമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്‌നേഹിക്കുന്നവരും നാടിന്റെ വികസനമാഗ്രഹിക്കുന്നവരുമായ ഒരു വിഭാഗം പാലായിലുണ്ടെന്നും അവരെ മുന്നില്‍ കണ്ടാണ് ബി.ജെ.പി. മത്സരിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളുമായി സമദൂരംപാലിക്കുന്ന ൈക്രസ്‌തവസഭാ നേതൃത്വം ബി.ജെ.പി അകറ്റിനിര്‍ത്തേണ്ട പാര്‍ട്ടിയല്ലെന്നു പലവട്ടം വ്യക്‌തമാക്കിയിട്ടുള്ളതാണെന്നും ഷോണ്‍ പറഞ്ഞു. ഇച്‌ഛാശക്‌തിയുണ്ടെങ്കില്‍ പാലായില്‍ എന്തെല്ലാം വികസനപദ്ധതികള്‍ നടപ്പാക്കാമായിരുന്നു. മുഴുവന്‍ പണവും കേന്ദ്രസര്‍ക്കാന്‍ നല്‍കിക്കഴിഞ്ഞ മലങ്കര കുടിവെള്ളപദ്ധതിയാണ് ഉദാഹരണം. എട്ടു പഞ്ചായത്തില്‍ കുടിവെള്ളം കൊടുക്കാമായിരുന്ന പദ്ധതിക്കായി കുറേ പൈപ്പ് അവിടെയുമിവിടെയും ഇറക്കിയിട്ടതല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ഷോണ്‍ വ്യക്‌തമാക്കി.