Thursday, March 12, 2026 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

ഗവ. സര്‍വീസിനു മുമ്പ്‌ ലഭിച്ചിരുന്ന സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ റദ്ദുചെയ്യും

കൊച്ചി: ഭിന്നശേഷി/ വിധവാ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക്‌, അവര്‍ ഗവ. സര്‍വീസില്‍ പ്രവേശിക്കും മുമ്പു ലഭിച്ചിരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ റദ്ദുചെയ്യണമെന്നു സര്‍ക്കാര്‍.
പി.എസ്‌.സി. മുഖേന നേരിട്ടും അല്ലാതെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്‌ഥിര നിയമനത്തിനു യോഗ്യത നേടുന്ന ഭിന്നശേഷി/ വിധവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിച്ച്‌ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പായി സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ റദ്ദാക്കണം. റദ്ദു ചെയ്‌തിട്ടുണ്ടെന്നുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട അധികാരികളില്‍നിന്നും ലഭ്യമാക്കി സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌.
മേധാവികള്‍/സ്‌ഥാപന മേധാവികള്‍ അവശ്യ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കി വരുന്ന സാമൂഹിക സുരക്ഷ പെന്‍ഷന്‍ സ്‌ഥിര വരുമാനമുള്ള ജീവനക്കാര്‍ അനര്‍ഹമായി കൈപ്പറ്റുന്നില്ലെന്ന്‌ അതതു വകുപ്പ്‌ ഉറപ്പുവരുത്തണം. സര്‍വീസില്‍ പുതിയതായി പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആദ്യഘട്ട നിയമന നടപടികള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെ നിയമനാധികാരികളോ വകുപ്പ്‌ മേധാവികളോ ആണിതു പരിശോധിക്കേണ്ടത്‌. സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന്‌ ഏതെങ്കിലും ജീവനക്കാര്‍ സര്‍വീസിലിരിക്കെ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്‌ കണ്ടെത്തുന്ന പക്ഷം അവര്‍ക്കെതിരേ വകുപ്പ്‌ മേധാവികള്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതുമാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW