-->
നിവിന്‍ പോളി ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്. അതുകൊണ്ടു തന്നെ നിവിന്‍ പോളി ചിത്രങ്ങളുടെ അപ്ഡേഷന്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പ്രതിഛായ’യാണ്. ലിസ്റ്റിൻ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. കൊച്ചിയിൽ നടന്ന പരിപാടിയിൽ മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.
ഇപ്പോഴിതാ ട്രെയിലർ ലോഞ്ച് വേദിയില്‍ നിർമ്മാതാവ് ലിസ്റ്റിനും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും തമ്മില്‍ നടന്ന സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പരസ്പരം കൊണ്ടും കൊടുത്തുമാണ് ലിസ്റ്റിനും ഉണ്ണിക്കൃഷ്ണനും വൈറലായത്. മലയാള സിനിമയിലെ ‘ബാൻ’ വിഷയങ്ങളെക്കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരോക്ഷ പരിഹാസത്തിന് ബി. ഉണ്ണികൃഷ്ണൻ നല്‍കിയത് തന്മയത്വമുള്ള മറുപടിയാണ്.
ചലച്ചിത്രപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയായ ഉണ്ണികൃഷ്ണനെ ആശംസാപ്രസംഗത്തിൽ ട്രോളിക്കൊണ്ട് ലിസ്റ്റിനാണ് തുടക്കം കുറിച്ചത്. ചിത്രത്തിന്റെ ആശംസ പ്രസംഗത്തിനിടെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫന്‍ തന്റെ പതിവു ശൈലിയില്‍ സംസാരിച്ചത്. ‘‘പ്രതിഛായ’ വൻ വിജയമാകട്ടെ. മലയാള സിനിമയ്ക്ക് ഗോകുലം ഗോപാലൻ നല്‍കുന്ന പിന്തുണയെ പ്രശംസിക്കണം. സാധാരണയായി ചെറുപ്പത്തിലാണ് ആളുകള്‍ കൂടുതല്‍ റിസ്കെടുക്കുന്നത്. ഗോപാലേട്ടന്റെ പ്രായമേറുന്തോറും കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നത്. മലയാള സിനിമ ഇന്ന് പിടിച്ചുനില്‍ക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന ആളാണ് അദ്ദേഹം....
പൊതുവില്‍ സംവിധായകർക്ക് സംവിധാനം ചെയ്യുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. മറ്റ് സംവിധായകർക്ക് സംവിധാനം ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താൽ മതി. എന്നാല്‍, ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാൻ ചെയ്യുന്നതിനിടയ്ക്ക് വേണം സംവിധാനം ചെയ്യാൻ. ഒരുപാട് ടാസ്‌കുകൾ ചെയ്യുന്നതിനോടൊപ്പമാണ് ഉണ്ണിയേട്ടൻ ഒരു ഡയറക്‌ട് ചെയ്യുന്നത്...’’ എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്. സംഘടനാരംഗത്തെ ബി. ഉണ്ണികൃഷ്ണന്റെ സജീവ ഇടപെടലുകളെയും അതുമായി ബന്ധപ്പെട്ടുണ്ടാകാറുള്ള വിവാദങ്ങളെയും മുൻനിർത്തിയായിരുന്നു ലിസ്റ്റിന്റെ ട്രോള്‍.
ലിസ്റ്റിന്റെ വാക്കുകള്‍ക്ക് ഉടൻ തന്നെ ബി. ഉണ്ണികൃഷ്ണൻ മറുപടിയുമായി എത്തി. പരിപാടിയുടെ അവതാരക അടുത്ത ആളെ വിളിക്കാൻ തുടങ്ങവെ ഇടപെട്ടുകൊണ്ടാണ് ബി. ഉണ്ണിക്കൃഷ്ണന്‍ വേദിയിലെത്തിയത്. ‘‘സാധ്യമല്ല എന്ന് അറിയാമെങ്കിൽ പോലും, ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു. പക്ഷേ എത്ര നിയന്ത്രിച്ചാലും അദ്ദേഹത്തിനത് വെളിയില്‍ വരും. അതുകൊണ്ട് പൊറുത്ത് വിടാം...’’ എന്നായിരുന്നു ബി.ഉണ്ണിക്കൃഷ്ണന്റെ ചിരിച്ചു കൊണ്ട് കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയത്. ചിരിച്ചുകൊണ്ടുള്ള ബി. ഉണ്ണികൃഷ്ണന്റെ ഈ മറുപടി പരിഹാസത്തെ സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുത്തു എന്നതിന്റെ തെളിവാണ്.
ഈ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വളരെ വേഗത്തില്‍ വൈറലായി. ‘കിട്ടിയോ ഇല്ല, ചോദിച്ച് വാങ്ങി...’ എന്നതടക്കം രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സിനിമയിലെ സീരിയസ് ചർച്ചകള്‍ക്കപ്പുറം, ഇത്തരം വ്യക്തിപരമായ ബന്ധങ്ങളും സൗഹൃദപരമായ കളിയാക്കലുകളും ആരാധകർക്ക് എപ്പോഴും കൗതുകകരമാണ്. നിവിൻ പോളി വീണ്ടും ശക്തമായ വേഷത്തില്‍ തിരിച്ചെത്തുന്ന ‘പ്രതിഛായ’ എന്ന സിനിമയുടെ പ്രചരണത്തിന് ഈ ചെറിയ ‘വാക്പോര്’ വലിയ മൈലേജ് നല്‍കുന്നുണ്ട്.