Friday, March 13, 2026 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 03.57 PM

7-സീറ്റര്‍ എംപിവി ഗ്രാവൈറ്റ് പുറത്തിറക്കി നിസാന്‍ ; ഉപഭോക്താക്കള്‍ക്ക് 21,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം

on

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ തങ്ങളുടെ ഏറ്റവും പുതിയ 7-സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റ്' (Nissan Gravite) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. സബ് 4 മീറ്റര്‍ എംപിവി 5.65 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയത്. മാഗ്നൈറ്റിന് ശേഷം നിസാന്‍ ഇന്ത്യ പുറത്തിറക്കുന്ന രണ്ടാമത്തെ പ്രധാന മാസ്സ് മാര്‍ക്കറ്റ് മോഡലാണിത്. ഫോറസ്റ്റ് ഗ്രീന്‍, ഒണിക്സ് ബ്ലാക്ക്, ബ്ലേഡ് സില്‍വര്‍ തുടങ്ങി അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഗ്രാവിറ്റ് ലഭ്യമാണ്. വിസിയ (Visia), അസന്റ (Acenta), എന്‍-കണക്ട (N-Connecta), ടെക്ന (Tekna) എന്നീ വേരിയന്റുകളിലാണ് ഗ്രാവൈറ്റ് വില്‍പനയ്ക്കെത്തുന്നത്. കൂടാതെ പരിമിതകാലത്തേക്ക് 'ലിമിറ്റഡ് ലോഞ്ച് എഡിഷന്‍' എന്നൊരു പ്രത്യേക പതിപ്പും നിസാന്‍ അവതരിപ്പിച്ചിട്ടുണ്ട്.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി എംപിവി ബുക്ക് ചെയ്യാവുന്നതാണ്. മാര്‍ച്ച് മാസത്തോടെ ഡെലിവറി ആരംഭിക്കും. എംപിവിയുടെ മുന്‍വശത്ത് നിസാന്റെ സിഗ്നേച്ചര്‍ 'വി-മോഷന്‍' ഗ്രില്ലും ബോണറ്റിലെ 'Gravite' ബാഡ്ജിംഗും ശ്രദ്ധേയമാണ്. സ്ലീക്ക് ഡിസൈനിലുള്ള ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും (DRLs) വാഹനത്തിന് മോഡേണ്‍ ഭാവം നല്‍കുന്നു. സില്‍വര്‍ ആക്‌സന്റുകളുള്ള ഒരു കരുത്തുറ്റ ബമ്പര്‍, ഒരു വഫോക്സ് സ്‌കിഡ് പ്ലേറ്റ് എന്നിവയും ഗ്രാവൈറ്റിന് ലഭിക്കുന്നു.

എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഗ്രാവൈറ്റിന്റെ അകത്തളത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഡ്രൈവര്‍ക്കായി ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി നല്‍കിയിട്ടുണ്ട്. വൈറ്റ്-ബ്ലാക്ക് നിറങ്ങളിലുള്ള ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററിയാണ് ക്യാബിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന തരത്തിലുള്ള സീറ്റിംഗ് ലേഔട്ട്.വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോ ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങിയ നൂതന സവിശേഷതകളും ഗ്രാവൈറ്റിലുണ്ട്.

ആദ്യം വാങ്ങുന്ന ആയിരം ഉപഭോക്താക്കള്‍ക്ക് എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ്, നെക്ക് പില്ലോ തുടങ്ങിയ ഫീച്ചറുകളും കമ്പനി നല്‍കുന്നു. സുരക്ഷയുടെ കാര്യത്തിലും നിസാന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, എബിഎസ് (ABS), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങി വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഗ്രാവൈറ്റിന് കരുത്തേകുന്നത്. ഇത് 71 hp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ (MT), 5 സ്പീഡ് AMT ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ലിറ്ററിന് 19.6 കിലോമീറ്റര്‍ വരെ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Ads by Google
Ads by Google
TRENDING NOW