Sunday, March 15, 2026 Last Updated 39 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 03.56 PM

ജാവ 42 ഇപ്പോള്‍ കൂടുതല്‍ ഗ്ലാമറായി വിപണിയില്‍ ; മോട്ടോര്‍സൈക്കിളിലേക്ക് പുതിയ ഐവറി കളര്‍ ഓപ്ഷന്‍

uploads/news/2026/02/826261/a (2).jpg

ജാവ 42 ഇപ്പോള്‍ കൂടുതല്‍ ഗ്ലാമറായി വിപണിയില്‍ എത്തിയിരിക്കുകയാണ്. മോട്ടോര്‍സൈക്കിളിലേക്ക് പുതിയ ഐവറി കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചുകൊണ്ടാണ് ജാവ വിപണിയിലെത്തിയിരിക്കുന്നത്. ആനക്കൊമ്പിന്റെ നിറം 42 റെട്രോ ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുമുണ്ട്. 1.85 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ നിറത്തിലുള്ള ജാവ 42 അവതരിപ്പിച്ചിരിക്കുന്നത്.1.83 ലക്ഷം രൂപയാണ് ഇവയുടെ നിലവിലെ എക്‌സ്‌ഷോറൂം വില.

ബൈക്കിന്റെ ഫ്രണ്ട് ഫെന്‍ഡര്‍, ഹെഡ്ലാമ്പ് നേസല്‍, ഫ്യുവല്‍ ടാങ്ക്, സൈഡ് പാനലുകള്‍, റിയര്‍ ഫെന്‍ഡര്‍ എന്നിവ പാസ്റ്റല്‍ ഐവറി ഷേഡിലാണ് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ഫ്യുവല്‍ ടാങ്കിലുടനീളം ബോള്‍ഡായി 'ഫോര്‍ട്ടി ടു' എന്ന് എഴുതിയിരിക്കുന്നതും കാണാം. സൈഡ് പാനലുകളില്‍ '42' എന്ന നമ്പറും കമ്പനി കൊടുത്തിട്ടുണ്ട്. ഇവ രണ്ടും മറ്റ് കളര്‍ വേരിയന്റുകളില്‍ നിന്ന് മോട്ടോര്‍സൈക്കിളിനെ വ്യത്യസ്തമാക്കുന്നു. ബൈക്കിന്റെ എഞ്ചിന്‍, സൈക്കിള്‍ ഭാഗങ്ങള്‍ കറുത്ത പെയിന്റിലാണ് പണിതിറക്കിയിരിക്കുന്നത്.

6 സ്പീഡ് ഗിയര്‍ബോക്‌സും സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27 bhp പവറില്‍ പരമാവധി 26.84 Nm torque വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. ട്വിന്‍ ക്രാഡില്‍ ഫ്രെയിമില്‍ പണികഴിപ്പിച്ചിരിക്കുന്ന ബൈക്കിന്റെ സസ്‌പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉപയോഗിച്ചിരിക്കുന്നത് കാണാം. 175 മില്ലീമീറ്ററിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും 785 മില്ലീമീറ്റര്‍ സീറ്റ് ഹൈറ്റുമാണ് ബൈക്കിലുള്ളത്. 18 ഇഞ്ച് ഫ്രണ്ട് അലോയ് വീലുകളും 17 ഇഞ്ച് റിയര്‍ അലോയ് വീലുകളുമാണ് ജാവ ഒരുക്കിയിരിക്കുന്നത്.

ടോപ്പ് സ്‌പെക്ക് വകഭേദങ്ങള്‍ അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍ മറ്റ് വേരിയന്റുകളില്‍ വയര്‍-സ്‌പോക്ക് റിമ്മുകളാണ് ഒരുക്കിയിട്ടുള്ളത്. ജാവ യെസ്ഡി ഓണര്‍ഷിപ്പ് അഷ്വറന്‍സ് പ്രോഗ്രാമിന് കീഴില്‍ 42 വാങ്ങുന്നവര്‍ക്ക് നാല് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി ലഭിക്കുന്നുണ്ട്. അധിക പണം നല്‍കി വാറണ്ടി പിരീഡ് 6 വര്‍ഷം വരെ നീട്ടാനും സാധിക്കുന്നുണ്ട്. കൂടാതെ എട്ട് വര്‍ഷം വരെ റോഡ്സൈഡ് അസിസ്റ്റന്‍സും അഞ്ച് വര്‍ഷം വരെ എഎംസിയും രാജ്യവ്യാപകമായ കവറേജോടെ തിരഞ്ഞെടുക്കാം.

Ads by Google
Ads by Google
TRENDING NOW