-->
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിതമെന്ന പേരില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന് രാജ്യത്തെ നാണം കെടുത്തിയ സ്ഥാപനത്തെ എഐ ഉച്ചകോടിയില്‍ നിന്നും പുറത്താക്കി. രാജ്യം ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുമായി വന്നത് നോയിഡയിലെ സ്വകാര്യസര്‍വകലാശാലയായ ഗാല്‍ഗോതിയോസായിരുന്നു. നാണക്കേടായി മാറിയതോടെ സര്‍വകലാശാല ഖേദവുമായി വന്നിട്ടുണ്ട്.
എഐ ഉച്ചകോടിയില്‍ നിന്നും സര്‍വകലാശാലയെ പുറത്താക്കിയിട്ടുണ്ട്. ഇക്കാര്യം പ്രത്യേക പ്രസ്താവനയിലൂടെ സര്‍വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്. റോബോട്ട് എവിടെ നിന്നാണ് എന്നത് കൃത്യമായി മനസിലാക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കഴിഞ്ഞില്ലെന്നും തെറ്റായ വിവരങ്ങളാണ് മാധ്യമ ങ്ങള്‍ക്ക് മുന്നില്‍ പങ്കുവെച്ചതെന്നും സംഘാടകരുടെ ആവശ്യപ്രകാരം സ്ഥലത്തുനിന്നും മാറിയതായും വ്യക്തമാക്കി.
സര്‍വകലാശാലയിലെ അധ്യാപിക യുണിട്രീയുടെ റോബോട്ടിക് നായയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. സര്‍വ കലാശാല സ്വന്തമായി വികസിപ്പിച്ചതാണ് എന്ന അവകാശവാദവുമായാണ് റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. സര്‍വ്വകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് റോബോട്ടെന്നും വീഡിയോയില്‍ ഇവര്‍ അവകാശപ്പെടുന്നുണ്ട്.
ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹെല്‍സെല്‍ ഗ്രൂപ്പിന്റെ സ്ട്രൈക്കര്‍ വി3 എ ആര്‍എഫ് എന്ന ഡ്രോണും ഗാല്‍ഗോട്ടിയാസ് സര്‍വകലാശാല പ്രദര്‍ ശിപ്പിക്കുകയും ഇത് സര്‍വകലാശാലയില്‍ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. എഐ ഉച്ചകോടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുടെ സ്വാധീനം വെളിവാക്കുന്നതിന് പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുമൊരു പിആര്‍ കാഴ്ച്ചയായി എഐ ഉച്ചകോടി മാറിയെന്നും രാഹുല്‍ വിമര്‍ശിച്ചു. എക്സിലൂടെയായിരുന്നു പ്രതികരണം.