Saturday, March 14, 2026 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 01.16 PM

സര്‍ക്കാര്‍ ഒടുവില്‍ ശരിയായ കാര്യം ചെയ്തു ; പക്ഷേ പതിനഞ്ച് ഇരുപത് വര്‍ഷം വൈകിയെന്ന് ശശിതരൂര്‍

uploads/news/2025/03/772162/shashi-tharoor.gif

തിരുവനന്തപുരം : സ്വകാര്യ സര്‍വകലാശാലകള്‍ക്ക അനുമതി നല്‍കുന്ന ബില്‍ പാസ്സാക്കിയതിന് പിന്നാലെ കേരള സര്‍ക്കാരിനെ പരിഹസിച്ച് തിരുവനന്തപുരം എം.പി. ശശി തരൂര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒടുവില്‍ ശരിയായ കാര്യം ചെയ്തപ്പോള്‍ പതിവ് പോലെ തീരുമാനം 15-20 വര്‍ഷം വൈകിയാണ് വന്നതെന്നും 19 ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ ഇതൊക്കെ സാധാരണം ആണെന്നായിരുന്നു ശശി തരൂര്‍ എക്‌സിലിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ഇടതുപക്ഷം കേരളത്തെ 20 വര്‍ഷം പിന്നോട്ടടിച്ചെന്നും പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ വന്നപ്പോള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തല്ലിത്തകര്‍ത്തുകയായിരുന്നു കമ്യൂണിസ്റ്റ് ഗുണ്ടകള്‍ ചെയ്തതെന്നും പറഞ്ഞു. മൊബൈലിന്റെ കാര്യത്തിലും എതിര്‍ത്തവരാണ് കമ്യൂണിസ്റ്റുകളെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ മാറ്റങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ സാധാരണക്കാരാണെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തെന്നും പറഞ്ഞു.

കമ്യുണിസ്റ്റുകള്‍ 21 ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുക 22 ാം നൂറ്റാണ്ടിലായിരിക്കും എന്നും പരിഹസിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ഇല്ലാതെ പോയതിന് കാരണം ഇടതുപക്ഷമാണെന്നും ഇപ്പോഴെങ്കിലും അനുവാദം നല്‍കിയത് നന്നായെന്നും കുട്ടികള്‍ കേരളം വിട്ട് പുറത്ത് പഠിക്കാന്‍ പോകുമ്പോള്‍ എന്തിനാണ് ഇത്ര വര്‍ഷം കാത്തിരുന്നത് എന്നാണ് ചോദ്യമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.

താന്‍ കേരളത്തിനും ഇവിടുത്തെ യുവാക്കള്‍ക്കും വേണ്ടിയാണ് സംസാരിച്ചതെന്നും തൊഴില്‍ സാധ്യത അത്യാവശ്യമാണെന്നും ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. നല്ല കാര്യങ്ങള്‍ ഞങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്നിട്ട് അവര്‍ പ്രതിപക്ഷത്തിരുന്ന് എതിര്‍ത്താല്‍ ചൂണ്ടിക്കാണിക്കേണ്ടിവരുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW