Thursday, March 12, 2026 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി അറസ്‌റ്റില്‍

കടമ്പനാട്‌ (പത്തനംതിട്ട): സ്വകാര്യ സ്‌കൂള്‍ ജീവനക്കാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം പോരുവഴി മയ്യത്തുംകര അര്‍ത്തിയില്‍ സുഹൈല്‍ അന്‍സാരിയാണ്‌ (33) അറസ്‌റ്റിലായത്‌.
കടമ്പനാട്‌ സ്വദേശിനിയായ യുവതിയെ 14നു രാവിലെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യാ കുറിപ്പില്‍ സുഹൈല്‍ ശല്യപ്പെടുത്തുന്നതായും ഫോണിലൂടെ മാനസികമായി പീഡിപ്പിക്കുന്നതായും പരാമര്‍ശമുണ്ടെന്നു സൂചനയുണ്ട്‌.
സ്‌കൂളില്‍ പി.ആര്‍.ഒ ആയിരുന്നു സുഹൈല്‍. റിസപ്‌ഷനിസ്‌റ്റായിരുന്നു യുവതി. യുവതിയുടെ മരണത്തില്‍ സംശയമുള്ളതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെന്ന്‌ ഏനാത്ത്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW