Thursday, March 12, 2026 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

കേരള ബാങ്കില്‍ ശമ്പള പരിഷ്‌കരണം;കെ.ബി.ഇ.എഫ്‌. ആഹ്‌ളാദപ്രകടനം നടത്തി

കോഴിക്കോട്‌: കേരള ബാങ്ക്‌ ജീവനക്കാര്‍ക്കു ശമ്പള പരിഷ്‌കരണം അനുവദിച്ച സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
കേരള ബാങ്ക്‌ കോഴിക്കോട്‌ റീജണല്‍ ഓഫീസിനു മുമ്പില്‍ നടന്ന ആഹ്‌ളാദപ്രകടനവും യോഗവും കെ.ബി.ഇ.എഫ്‌. ജില്ലാ പ്രസിഡന്റ്‌ എം.വി. ധര്‍മജന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ടി.പി. അഖില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബി.എന്‍. പ്രജീഷ്‌ കുമാര്‍ പ്രസംഗിച്ചു. എന്‍.മിനി, വി.പി. രവീന്ദ്രന്‍, ഇ.എം. പ്രശാന്തന്‍, ടി.പ്രമോദ്‌, ടി.സി. രാഗേഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW