Thursday, March 12, 2026 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

ജിനീഷ്‌ ജെറോണിന്റെ കുടുംബത്തിന്‌ സഹായം നല്‍കിയെന്നു സര്‍ക്കാര്‍

കൊച്ചി: 2018 ലെ മഹാപ്രളയ വേളയില്‍ നിരവധി ജീവനുകള്‍ രക്ഷിക്കുകയും പിന്നീട്‌ വാഹനാപകടത്തില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്‌ത മത്സ്യത്തൊഴിലാളി യുവാവിന്റെ ആശ്രിതര്‍ക്കായി സൗജന്യ പാര്‍പ്പിടം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായ നടപടികളും എടുത്തിട്ടുള്ളതായി ഹൈക്കോടതിയില്‍ സംസ്‌ഥാന സര്‍ക്കാര്‍ വ്യക്‌തമാക്കി. പൂന്തുറ സ്വദേശി ജിനീഷ്‌ ജെറോണിന്റെ മരണത്തോടെ ജീവിതം ഇരുളടഞ്ഞുപോയ കുടുംബത്തോടുള്ള സാമൂഹിക ബാധ്യത നിറവേറ്റണമെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ടിരുന്ന ഹര്‍ജി ഇതോടെ ചീഫ്‌ ജസ്‌റ്റിസ്‌ സൗമന്‍ സെന്‍, ജസ്‌റ്റിസ്‌ വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ തീര്‍പ്പാക്കി.
ജിനീഷ്‌ ജെറോമിന്റെ ആശ്രിതര്‍ക്കു മതിയായ തുണയേകാന്‍ സംസ്‌ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ അഡ്വ. മാത്യൂസ്‌ ജെ. നെടുമ്പാറ വഴി മൈക്കിള്‍ വര്‍ഗീസ്‌ ചെങ്ങാടക്കരിയാണു ഹര്‍ജി നല്‍കിയത്‌. ജിനീഷ്‌ മരിച്ചതിന്‌ തൊട്ടുപിന്നാലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ വഴി 10,000 രൂപ അനുവദിച്ച്‌ കുടുംബത്തിന്‌ നല്‍കിയെന്ന്‌ സത്യവാങ്‌മൂലം വഴി കേരള ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ അഡീഷണല്‍ സെക്രട്ടറി കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ 2,00,000 രൂപ ധനസഹായം നല്‍കി. തുടര്‍ന്ന്‌, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മത്സ്യത്തൊഴിലാളി ഗ്രൂപ്പ്‌ അപകട ഇന്‍ഷുറന്‍സ്‌ പദ്ധതി പ്രകാരം, 9,90,000 രൂപ ജീനീഷിന്റെ അമ്മയ്‌ക്ക്‌ കൈമാറി. ജിനീഷ്‌ ജെറോമിന്റെ മരണത്തിന്‌ മുമ്പ്‌ ചികിത്സാ ചെലവുകള്‍ക്കായി 70,000 രൂപ നെയ്യാറ്റിന്‍കരയിലെ നിംസ്‌ ആശുപത്രിക്ക്‌ നേരിട്ട്‌ അനുവദിച്ചു. മരിച്ചയാളുടെ കുടുംബത്തിന്‌ അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കി.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW