Wednesday, March 11, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.40 PM

'വീഴ്‌ചയ്‌ക്കു കാരണം ക്യാമറയ്‌ക്ക് മുന്നിലെ ആവേശം' , ഉത്തരവാദി പ്രഫ. നേഹ സിങ്ങെന്ന്‌ സര്‍വകലാശാല

uploads/news/2026/02/826109/in2.jpg

ലഖ്‌നൗ: എ.ഐ. ഉച്ചകോടിയിലുണ്ടായ ആശയക്കുഴപ്പത്തില്‍ ക്ഷമ ചോദിച്ച്‌ യു.പ ിയിലെ ഗാല്‍ഗോട്ടിയാസ്‌ സര്‍വകലാശാല. ചൈനീസ്‌ നിര്‍മിത റോബോട്ട്‌ നായയെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ചതിന്റെ പേരില്‍ സര്‍വകലാശാലയെ എ.ഐ. ഉച്ചകോടിയില്‍നിന്ന്‌ പുറത്താക്കിയിരുന്നു. എന്നാല്‍, വീഴ്‌ചയ്‌ക്ക് ഉത്തരവാദി, റോബോട്ട്‌ നായയെക്കുറിച്ച്‌ ഉച്ചകോടിയില്‍ വിശദീകരിച്ച പ്രഫ. നേഹ സിങ്ങാണെന്നു സര്‍വകലാശാല അധികൃതര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
'ഗാല്‍ഗോട്ടിയസ്‌ ഈ റോബോഡോഗ്‌ നിര്‍മിച്ചിട്ടില്ല. അങ്ങനെ ചെയ്‌തതായി അവകാശപ്പെട്ടിട്ടുമില്ല. ഭാരതത്തില്‍ ഉടന്‍ തന്നെ അത്തരം സാങ്കേതികവിദ്യകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന മനസുകളെയാണ്‌ ഞങ്ങള്‍ നിര്‍മ്മിക്കുന്നത്‌.
പവലിയന്‍ കൈകാര്യം ചെയ്‌തിരുന്ന ഞങ്ങളുടെ പ്രതിനിധികളില്‍ ഒരാളായ പ്രഫസര്‍ നേഹ സിങ്ങിന്‌ ഉല്‍പ്പന്നത്തെക്കുറിച്ചു ധാരണയില്ലായിരുന്നു. റോബോട്ടിന്റെ സാങ്കേതികമായ ഉത്ഭവത്തെക്കുറിച്ചും അറിയില്ലായിരുന്നു. ക്യാമറയ്‌ക്കു മുന്നില്‍ ആവേശം കൂടി അവര്‍ തെറ്റായ വിവരങ്ങള്‍ വിളിച്ചുപറഞ്ഞു.
എന്നാല്‍, മാധ്യമങ്ങളോട്‌ സംസാരിക്കാന്‍ അവര്‍ക്ക്‌ അധികാരമില്ലായിരുന്നു.'- ഗാല്‍ഗോട്ടിയാസ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌താവനയില്‍ പറഞ്ഞു. സര്‍വകലാശാലയ്‌ക്കെതിരായ പ്രചാരണത്തില്‍ ഞങ്ങളുടെ ഫാക്കല്‍റ്റിയും വിദ്യാര്‍ഥികളും വളരെയധികം വേദനിക്കുന്നു.'- സര്‍വകലാശാല പറഞ്ഞു.
അതിനിടെ, സംഭവത്തിന്റെ ഉത്തരവാദിത്വം പ്രഫ നേഹ സിങ്‌ ഏറ്റെടുത്തു. ആശയവിനിമയത്തിലെ പാളിച്ചയാണു തെറ്റായ വിവരം നല്‍കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. ഉച്ചകോടിയുടെ തന്നെ പൊതുമുഖമായി ഉയര്‍ന്നുവന്ന നേഹ സിങ്ങാണ്‌ ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്‌. സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റില്‍ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി അംഗമാണ്‌ നേഹ സിങ്‌.
2023 നവംബറില്‍ ഗാല്‍ഗോട്ടിയാസ്‌ സര്‍വകലാശാലയില്‍ ചേരുന്നതിന്‌ മുമ്പ്‌, ഗ്രേറ്റര്‍ നോയിഡയിലെ ശാരദ സര്‍വകലാശാലയില്‍ അസിസ്‌റ്റന്റ്‌ പ്രഫസറായി ജോലി ചെയ്‌തിരുന്നു. കൂടാതെ കരിയര്‍ ലോഞ്ചറില്‍ വെര്‍ബല്‍ എബിലിറ്റി മെന്ററായും സേവനമനുഷ്‌ഠിച്ചു. 2006 ല്‍ ദേവി അഹല്യ വിശ്വവിദ്യാലയത്തില്‍നിന്ന്‌ എം.ബി.എ. പൂര്‍ത്തിയാക്കിയ നേഹ വിശാഖപട്ടണത്തെ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലും ജോലിചെയ്‌തിരുന്നു.

Ads by Google
Wednesday 18 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW