-->
ബംഗളുരു: ഭാര്യതെ തൂവാലകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍. ബൊമ്മനഹള്ളിയിലുള്ള 'ദ് വിര്‍ചെ്വാസോ' അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ താമസക്കാരനായ നാഗേശ്വര റാവു(65) ആണ് ഭാര്യ സന്ധ്യ ശ്രിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായത്.
ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുമ്പ് ഭാര്യ സന്ധ്യ ശ്രിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി റാവു പോലീസിനോട് പറഞ്ഞു.
വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു റാവു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മരിക്കാന്‍ അദ്ദേഹത്തിനു ഭയമായി. തുടര്‍ന്ന് സുഹൃത്ത് പോലീസില്‍ വിവരമറിയിക്കുകയും രാവിലെ 11 ന് പോലീസ് സംഘം അദ്ദേഹത്തെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു.
'അദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്, അതിനാലാണ് ഭാര്യയെ ആക്രമിച്ചത്.'
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വൈറ്റ്‌ഫീല്‍ഡ്) സായിദുലു അദാവത്ത് പറഞ്ഞു. ദമ്പതികളുടെ മകള്‍ യു.എസില്‍ താമസിക്കുകയാണെന്നും ഇവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്‌ഥന്‍ അറിയിച്ചു.