Wednesday, March 11, 2026 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.40 PM

പഞ്ചാബില്‍ ആം ആദ്‌മിക്കാരനായ ഗ്രാമത്തലവനെ വെടിവച്ചുകൊന്നു

തരണ്‍ താരന്‍: പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവിനുനേരേ വീണ്ടും ആക്രമണം. തരണ്‍ താരനില്‍ വിവാഹച്ചടങ്ങിനിടെ എ.എ.പിയുടെ സര്‍പഞ്ചി(ഗ്രാമത്തലവന്‍)നെ അക്രമികള്‍ വെടിവച്ചുകൊന്നു. എ.എ.പി. പ്രദേശിക നേതാവായ ഹര്‍പിന്ദര്‍ സിങ്ങാണു കൊല്ലപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ ബന്ധു ജര്‍മന്‍ജിത്‌ സിങ്ങിന്‌ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്‌. തരണ്‍ താരന്‍-ഭട്ടിന്‍ഡ ദേശീയപാതയ്‌ക്കു സമീപമുള്ള ഫാം ഹൗസില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ്‌ ഹര്‍പിന്ദര്‍ സിങ്ങിനുനേര്‍ക്ക്‌ ആക്രമണമുണ്ടായത്‌. അജ്‌ഞാതരായ രണ്ടുപേര്‍ ഇദ്ദേഹത്തിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ മാസം അമൃത്സറിലും വിവാഹച്ചടങ്ങിനിടെ എ.എ.പിക്കാരനായ ഗ്രാമത്തലവനെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ബന്ധുവിന്റെ വിവാഹത്തിനെത്തിയ ജര്‍മല്‍ സിങ്ങാണ്‌ അന്ന്‌ ആക്രമിക്കപ്പെട്ടത്‌. തലയ്‌ക്ക്‌ വെടിയേറ്റ്‌ ചികിത്സയിലിരിക്കെയാണ്‌ അദ്ദേഹം മരിച്ചത്‌. സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട്‌ അക്രമികള്‍ പിന്നിലൂടെ വന്ന്‌ അദ്ദേഹത്തിന്റെ തലയുടെ പിന്‍ഭാഗത്ത്‌ വെടിവയ്‌ക്കുന്നത്‌ ദൃശ്യങ്ങളില്‍ കാണാം. സംഭവവുമായി ബന്ധപ്പെട്ട്‌ ഏഴുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Ads by Google
Wednesday 18 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW