Wednesday, March 11, 2026 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 12.10 PM

ആക്സസിന്റെ ഇലക്ട്രിക് പതിപ്പിന്റെ വില്‍പ്പന തകര്‍പ്പനാക്കി സുസുക്കി

uploads/news/2026/02/826013/s (4).jpg

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി ബ്രാന്‍ഡിന്റെ ടോപ്പ് സെല്ലിംഗ് പെട്രോള്‍ സ്‌കൂട്ടറായ ആക്സസിന്റെ ഇലക്ട്രിക് പതിപ്പുമായി എത്തിയത് അടുത്തിടെയായിരുന്നു. ഇ-ആക്സസ് എന്നുപേരിട്ടിരിക്കുന്ന മോഡലിന്റെ വില്‍പ്പന തകര്‍പ്പനാക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിരിക്കുകയാണ്. 2025 മെയ് 23-ന് ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ച് ഏഴര മാസത്തിന് ശേഷം 2026 ജനുവരിയിലാണ് സുസുക്കി ഇ-ആക്‌സസുമായി ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പ്രവേശിക്കുന്നത്. വില്‍പ്പനയുടെ ആദ്യ മാസത്തില്‍ തന്നെ ഇവിയുടെ 370 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ കമ്പനിക്കായി.

1.88 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഇവിയെ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇ-ആക്‌സസിന്റെ മൊത്തത്തിലുള്ള ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുന്നതിനായി അധിക ചെലവില്ലാതെ 7 വര്‍ഷത്തെ അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ എക്‌സ്റ്റെന്‍ഡഡ് വാറണ്ടി കവറേജും 3 വര്‍ഷത്തേക്ക് 60 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും സുസുക്കി വാഗ്ദാനം ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. സുസുക്കി ഇ-ടെക്‌നോളജി എന്ന് ബ്രാന്‍ഡ് ചെയ്തിരിക്കുന്ന സുസുക്കിയുടെ ഇന്‍-ഹൗസ് ഇലക്ട്രിക് ആര്‍ക്കിടെക്ചറിനെ ചുറ്റിപ്പറ്റിയാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

3kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററിയാണ് ഇന്ത്യക്കായുള്ള സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൃദയം. പരമ്പരാഗത NMC ബാറ്ററികളേക്കാള്‍ വളരെ ലോംഗര്‍ സര്‍വീസ് ലൈഫ് ഇത് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. സിംഗിള്‍ ചാര്‍ജില്‍ 95 കിലോമീറ്റര്‍ IDC റേഞ്ചാണ് ആക്സസിന്റെ വൈദ്യുത മോഡലില്‍ ബ്രാന്‍ഡ് പറയുന്നത്. പെര്‍മനന്റ് മാഗ്‌നറ്റ് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. സ്വിംഗാര്‍മില്‍ ഘടിപ്പിച്ചിരിക്കുന്ന 4.1 kW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് പവര്‍ നല്‍കുന്നത്.

മണിക്കൂറില്‍ പരമാവധി 71 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറിനാവും. ഇ-ആക്സസിനൊപ്പം ലഭിക്കുന്ന പോര്‍ട്ടബിള്‍ ഓഫ്ബോര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 0-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ 30 മിനിറ്റാണ് വേണ്ടത്. ബാറ്ററി പായ്ക്ക് 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 42 മിനിറ്റും എടുക്കും. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ആണെങ്കില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 1 മണിക്കൂര്‍ 12 മിനിറ്റും മതിയാവും.

Ads by Google
Ads by Google
TRENDING NOW