Tuesday, March 10, 2026 Last Updated 35 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 12.08 PM

പെട്രോള്‍ ഹൈബ്രിഡ് എംപിവി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി കിയ

on

ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ ഹൈബ്രിഡ് എംപിവി എത്തിക്കാന്‍ ഒരുങ്ങുകയാണ് കിയ. കാര്‍ണിവല്‍ ആഡംബര എംപിവിക്കാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ കംപ്ലീറ്റ്‌ലി നോക്കഡ് ഡൗണ്‍ (CKD) യൂണിറ്റായി എത്തുന്ന കാര്‍ണിവലിന്റെ ഡീസല്‍ എഞ്ചിന്‍ മോഡലിനേക്കാള്‍ താങ്ങാനാവുന്ന വിലയിലാവും ഹൈബ്രിഡ് എത്തുകയെന്നാണ് വിവരം.

രണ്ട് പെട്രോള്‍, ഒരു ഡീസല്‍, ഒരു പെട്രോള്‍ ഹൈബ്രിഡ് ഓപ്ഷന്‍ എന്നിവയോടെയാണ് എംപിവി ആഗോളതലത്തില്‍ വിറ്റഴിക്കുന്നത്. ഇന്ത്യയില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമാണുള്ളതെങ്കിലും ടൊയോട്ട വെല്‍ഫയര്‍ പോലുള്ള ഹൈബ്രിഡ് എംപിവികളോട് കിടിപിടിക്കാന്‍ പുതിയ പെട്രോള്‍ എഞ്ചിന്‍ കമ്പനിയെ സഹായിക്കും. 242 bhp കരുത്തില്‍ 367 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ള 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഹൈബ്രിഡ് സജ്ജീകരണമായിരിക്കും കാര്‍ണിവലിലേക്ക് എത്തുക. 54 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കുക. കൂടാതെ ത്രീ ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗും ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണികളില്‍ ഹൈബ്രിഡ് എംപിവിക്ക് 14.5 കിലോമീറ്റര്‍ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള 19 ഇഞ്ച് അലോയ് വീലുകള്‍, ഡാര്‍ക്ക് എഡിഷന്‍ സ്‌റ്റൈലിംഗ് ആക്സന്റുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡ്യുവല്‍ സണ്‍റൂഫുകള്‍, പവര്‍ഡ് സ്ലൈഡിംഗ് റിയര്‍ ഡോറുകള്‍, സ്മാര്‍ട്ട് പവര്‍ ടെയില്‍ഗേറ്റ്, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, രണ്ടാമത്തെയും മൂന്നാമത്തെയും നിരകള്‍ക്കായി ഇന്റഗ്രേറ്റഡ് സണ്‍ഷെയ്ഡുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളും വരാനിരിക്കുന്ന കിയ കാര്‍ണിവല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ മോഡലിലുണ്ടാവും.

നാവിഗേഷനും കണക്റ്റഡ് സര്‍വീസുകളുമുള്ള ഡ്യുവല്‍ 12.3 ഇഞ്ച് പനോരമിക് ഡിസ്പ്ലേകള്‍, 11 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഇന്റര്‍കോം ഫംഗ്ഷനോടുകൂടിയ ഇന്‍-കാബിന്‍ ക്യാമറ എന്നിവയായിരിക്കും കാര്‍ണിവലിലെ മറ്റ് പ്രധാന സവിശേഷതകള്‍. ഇതോടൊപ്പം സേഫ്റ്റി ഇരട്ടിയാക്കുവാനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റീവ് സിസ്റ്റവും (ADAS) ഈ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ കിയ വാഗ്ദാനം ചെയ്‌തേക്കും.

Ads by Google
Ads by Google
TRENDING NOW