Thursday, March 12, 2026 Last Updated 59 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.40 PM

സ്‌കോട്ട്‌ലന്‍ഡ്‌ കടന്ന്‌ നേപ്പാള്‍

uploads/news/2026/02/825965/sp7.jpg

മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ കന്നി ജയവുമായി നേപ്പാള്‍. സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന സി ഗ്രൂപ്പ്‌ മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനാണ്‌ അവര്‍ ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത സ്‌കോട്ട്‌ലന്‍ഡ്‌ ഏഴ്‌ വിക്കറ്റിന്‌ 170 റണ്‍ അടിച്ചെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത നേപ്പാള്‍ അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തി.
ദീപേന്ദ്ര സിങ. എയ്‌റീ (23 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 50), ഗുല്‍ഷന്‍ ഝാ (17 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 24) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌്. ഓപ്പണര്‍ മിച്ചല്‍ ജോണ്‍സാണ്‌ (45 പന്തില്‍ മൂന്ന്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 71) സ്‌കോട്ട്‌ലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്‌. വാങ്കഡെ സേ്‌റ്റഡിയത്തില്‍ ടോസ്‌ നേടിയ നേപ്പാള്‍ നായകന്‍ രോഹിത്‌ പൗഡല്‍ സ്‌കോട്ട്‌ലന്‍ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ജോണ്‍സിന്റെ മികവില്‍ സ്‌കോട്ട്‌ലന്‍ഡ്‌ 29 പന്തില്‍ 27 റണ്ണെടുത്ത ഓപ്പണര്‍ ജോര്‍ജ്‌ മന്‍സെയ്‌ ആണ്‌ രണ്ടാം ടോപ്‌ സ്‌കോറര്‍. മറ്റാര്‍ക്കും ടീമിന്‌ വേണ്ടി വലിയ സംഭാവനകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചല്ല. ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പത്ത്‌ ഓവറില്‍ 80 റണ്ണെടുത്ത ശേഷമാണു പിരിഞ്ഞത്‌്.

Ads by Google
Tuesday 17 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW