-->
ലഖ്‌നൗ: ബംഗാളിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ജമ്മു കശ്‌മീര്‍ ജയത്തിലേക്ക്. ചരിത്ര ഫൈനലില്‍ കടക്കാന്‍ ജമ്മുവിന് 83 റണ്‍ കൂടി വേണം. സ്‌കോര്‍: ബംഗാള്‍ ഒന്നാം ഇന്നിങ്‌സ് 328, രണ്ടാം ഇന്നിങ്‌സ് 99. ജമ്മു കശ്‌മീര്‍ ഒന്നാം ഇന്നിങ്‌സ് 302, രണ്ടാം ഇന്നിങ്‌സ് രണ്ടിന് 43.
ശുഭം പുണ്ഡീര്‍ (23), വംശജ് ശര്‍മ (ഒന്‍പത്) എന്നിവരാണു മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. രണ്ടു ദിവസവും എട്ട് വിക്കറ്റും അവരുടെ കൈയിലുണ്ട്. ശുഭം ഖജൂരിയ (ഒന്ന്), യാവേര്‍ ഹസന്‍ (ആറ്) എന്നിവരാണു പുറത്തായത്. ഇന്ത്യന്‍ താരം മുഹമ്മദ് ഷമി ജമ്മുവിനെതിരേ എട്ട് വിക്കറ്റെടുത്തു തിളങ്ങി. പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിന് നൂറ് കടക്കാനായില്ല. അക്വിബ് നബിയും സുനില്‍ കുമാറും നാല് വിക്കറ്റ് വീതവും യുദ്ധ്‌വീര്‍ സിങ് രണ്ട് വിക്കറ്റുമെടുത്തു. ഓപ്പണര്‍ സുധിപ് ചാറ്റര്‍ജി, സുധിപ് കുമാര്‍ ഘാരാമി എന്നിവര്‍ പൂജ്യത്തിനു പുറത്തായി. നായകനും ഓപ്പണറുമായ അഭിമന്യു ഈശ്വരനും (അഞ്ച്) രണ്ടക്കം കാണാനായില്ല. 25 പന്തില്‍ 24 റണ്ണെടുത്ത ഷാബാസ് അഹമ്മദാണു ടോപ് സ്‌കോറര്‍. കര്‍ണാടകയ്‌ക്കെതിരായ സെമിയില്‍ ഉത്തരാഖണ്ഡ് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. കര്‍ണാടകയുടെ ഒന്നാം ഇന്നിങ്‌സ് 736 റണ്ണിന് അവസാനിച്ചു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഉത്തരാഖണ്ഡ് അഞ്ചിന് 149 റണ്ണെന്ന നിലയിലാണ്.
ലക്ഷ്യ റായ്‌ചന്ദാനി (166 പന്തില്‍ 52), സൗരഭ് റാവത് (10) എന്നിവരാണു ക്രീസില്‍. ഭൂപന്‍ ലാല്‍വാനി (15), പ്രശാന്ത് ചോപ്ര (അഞ്ച്), അവനീത് സുധ (27), നായകന്‍ കുനാല്‍ ചന്ദേല (12), ജഗദീശ സുചിത് (21) എന്നിവര്‍ പുറത്തായത് ഉത്തരാഖണ്ഡിനെ ഞെട്ടിച്ചു. കര്‍ണാടകയ്‌ക്കായി വിദ്യാധര്‍ പാട്ടീല്‍ രണ്ട് വിക്കറ്റും പ്രസിദ്ധ കൃഷ്‌ണ, വിജയ്‌കുമാര്‍ വൈശാഖ്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.
കര്‍ണാടകയ്‌ക്കായി മലയാളി താരം ദേവദത്ത് പടിക്കല്‍ (330 പന്തില്‍ മൂന്ന് സിക്‌സറും 29 ഫോറുമടക്കം 232) ഇരട്ട സെഞ്ചുറിയുമായും ഇന്ത്യന്‍ താരവും ഓപ്പണറുമായ ലോകേഷ് രാഹുല്‍ (211 പന്തില്‍ അഞ്ച് സിക്‌സറും 11 ഫോറുമടക്കം 141), രവിചന്ദ്രന്‍ സമരന്‍ (135) എന്നിവര്‍ സെഞ്ചുറിയുമായും തിളങ്ങി. വിദ്യാധര്‍ പാട്ടീല്‍ (54), മലയാളി താരം കരുണ്‍ നായര്‍ (105 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 60), കൃതിക് കൃഷ്‌ണ (60) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമടിച്ചു.