-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ കൂട്ടാളി കല്‍പേഷിനെ ഇ.ഡി. ചോദ്യംചെയ്‌തു. സ്‌മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം ബെല്ലാരിയിലെ ജൂവലറിയിലേക്ക് എത്തിച്ചത് താനാണെന്ന് കല്‍പേഷ് സമ്മതിച്ചു. താന്‍ കൊണ്ടുപോകുന്നത് സ്വര്‍ണമാണെന്ന് അറിയാമായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളും തനിക്ക് അറിയുമായിരുന്നില്ലെന്നും കല്‍പേഷ് മൊഴി നല്‍കി. ചെന്നൈയിലെ ഒരു ജൂവലറിയിലാണ് രാജസ്‌ഥാന്‍ സ്വദേശിയായ കല്‍പേഷ് ജോലി ചെയ്യുന്നത്.