-->
മുംബൈ: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
'ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തത്തിന് അതിരുകളില്ല. ആഴമേറിയ സമുദ്രങ്ങള്‍ മുതല്‍ ഉയര്‍ന്ന പര്‍വതങ്ങള്‍ വരെ സഖ്യം നീളുന്നു. ലോകം അനിശ്‌ചിതത്വത്തിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തം ആഗോള സ്‌ഥിരതയ്‌ക്കുള്ള ഒരു ശക്‌തിയായി മാറും.'- പ്രധാനമന്ത്രി പറഞ്ഞു.
ആദ്യമായി മുംബൈയിലെത്തുന്ന മാക്രോണിന്റെ ഇന്ത്യയിലേക്കുള്ള നാലാമത്തെ സന്ദര്‍ശനമാണിത്. ഇന്ത്യ-ഫ്രാന്‍സ് നവീകരണ വര്‍ഷമായാണ് 2026-നെ അടയാളപ്പെടുത്തുന്നത്. 'ഒറ്റപ്പെടലല്ല, സഹകരണമാണ് നവീകരണത്തിന് വേണ്ടത്. പ്രതിരോധം, ഊര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളില്‍ ഈ സഹകരണങ്ങള്‍ വ്യാപിക്കും.'- പ്രധാനമന്ത്രി പറഞ്ഞു.