Thursday, March 12, 2026 Last Updated 42 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.37 PM

ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി: തീരുമാനം വൈകില്ലെന്ന്‌ നിയമമന്ത്രി

ശ്രീനഗര്‍: ജമ്മു കശ്‌മീരിനു സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനം "വളരെ വേഗം" കൈക്കൊള്ളുമെന്നു കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ശ്രീനഗറിലെ ഷേര്‍-ഇ-കശ്‌മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മേഘ്‌വാള്‍.കശ്‌മീരിലെ ജനങ്ങള്‍ക്ക്‌ "അര്‍ഹമായത്‌" ലഭിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ലോക്‌സഭയില്‍ ഉറപ്പ്‌ നല്‍കിയതാണെന്ന്‌ മേഘ്‌വാള്‍ ഓര്‍മിപ്പിച്ചു. സാങ്കേതികവിദ്യാ അധിഷ്‌ഠിതമായ ടെലി-ലോ (ദിഷ) പദ്ധതിയുമായി ബന്ധപ്പെട്ട്‌ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ശ്രീനഗറില്‍ എത്തിയതാണ്‌ മേഘ്‌വാള്‍.
കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുമുണ്ടായിരുന്നു. എന്നാല്‍, മന്ത്രിയുടെ പരാമര്‍ശങ്ങളോട്‌ ജാഗ്രതയോടെയാണ്‌ ഒമര്‍ അബ്‌ദുള്ള പ്രതികരിച്ചത്‌. തന്റെ സര്‍ക്കാര്‍ കേന്ദ്രവുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. സംസ്‌ഥാന രൂപീകരണ പ്രക്രിയ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നുവെന്നും അബ്‌ദുള്ള പറഞ്ഞു.ജമ്മു കശ്‌മീരിലെ ജനങ്ങള്‍ ഒന്നര വര്‍ഷമായി 'നല്ല വാര്‍ത്ത'ക്കായി കാത്തിരിക്കുകയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ മുഖ്യമന്ത്രി ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു.

Ads by Google
Tuesday 17 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW