-->
പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാരോപണത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിജീവിതയുടെ ആരോപണം ഗൗരവമുള്ളതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എത്രയും വേഗം പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്നാണ് കരുതുന്നതെന്നും, ഒരു സ്ത്രീ പുറത്തേക്ക് വന്നുപറയുമ്പോൾ എന്തുകൊണ്ട് അത് കാര്യമാക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ബാധിക്കപ്പെട്ട എല്ലാവർക്കൊപ്പമാണെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗം തീരുമാനം ഉണ്ടാവണമെന്നും എല്ലാ കേസുകളിലും ഒറ്റപ്പെട്ടു പോകുന്നത് സ്ത്രീകളാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.