Thursday, March 12, 2026 Last Updated 17 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 12.26 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള: മൊഴി നല്‍കാന്‍ നടന്‍ ജയറാം ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരായി

uploads/news/2026/02/825858/jayaram.jpg

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ജയറാം മൊഴി നല്‍കാന്‍ ഹാജരായി. കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് നടനെത്തിയത്. ദീര്‍ഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്‌ഐടിക്ക് ജയറാം മൊഴി നല്‍കിയത്. ഇടനിലക്കാരന്‍ കല്‍പ്പേഷും ഇഡി ഓഫീസില്‍ ഹാജരായിട്ടുണ്ട്.

സത്യം വെളിച്ചത്ത് കൊണ്ടുവരണം അതിനായിട്ടാണ് തന്നെയും ഇ ഡി വിളിപ്പിച്ചിട്ടുള്ളത്. സ്വര്‍ണക്കൊള്ള കേസില്‍ ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരെല്ലാം കുടുങ്ങട്ടെ. കഴിഞ്ഞ 50 വര്‍ഷമായി ശബരിമലയില്‍ മുടങ്ങാതെ പോകുന്നയാളാണ് താന്‍ സത്യം വെളിച്ചത് കൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പറയുമെന്നും നടന്‍ പ്രതികരിച്ചു.

ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതില്‍ സത്യം നൂറു ശതമാനവും വെളിച്ചത്തു കൊണ്ടുവരണം. അതില്‍ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ആളാണ് താനും എന്ന് ജയറാം പറഞ്ഞു.

സാക്ഷി എന്ന നിലയിലാണ് ജയറാമിനെ ചോദ്യം ചെയ്യുക. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതിലാണ് അന്വേഷണം. നേരത്തെ ജയറാമില്‍ നിന്ന് എസ്‌ഐടി വിവരങ്ങള്‍ തേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW