Friday, March 13, 2026 Last Updated 30 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.07 AM

ഇത് ധൂം സ്‌റ്റൈല്‍ അല്ല, മരണക്കളി; ബൈക്ക് സ്റ്റണ്ടിനിടെ പിടിവിട്ടു, പിന്നിലിരുന്ന യുവതിക്ക് ഗുരുതരപരിക്ക്, ആളിക്കത്തി ജനരോഷം

mumbai, bike, stunt, woman, injury

സന്തോഷകരമായ ഒരു ബൈക്ക് യാത്ര നിമിഷനേരം കൊണ്ട് ഭയാനകമായ ഒരപകടമായി മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു യുവതി ബൈക്കിന് പിന്നിലിരുന്ന് യാത്ര ആസ്വദിക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍, യാത്രയ്ക്കിടയില്‍ യുവാവ് പെട്ടെന്ന് ബൈക്കിന്റെ വേഗത കൂട്ടി മുന്‍ചക്രം ഉയര്‍ത്തി വീലി് (wheelie) ചെയ്യാന്‍ ശ്രമിച്ചതോടെ എല്ലാം കൈവിട്ടുപോയി. തന്റെ സാഹസികത പിന്നിലിരിക്കുന്ന ആളിന്റെ ജീവന് ഭീഷണിയാകുമെന്ന് ആ യുവാവ് ഓര്‍ത്തതേയില്ല.

ബൈക്ക് പെട്ടെന്ന് മുന്‍പോട്ട് കുതിച്ചതോടെ ബാലന്‍സ് തെറ്റിയ യുവതിക്ക് പിടിത്തം നഷ്ടപ്പെടുകയും അവര്‍ സീറ്റില്‍ നിന്നും പുറകോട്ട് വഴുതിവീഴുകയുമായിരുന്നു. നീങ്ങിക്കൊണ്ടിരുന്ന ബൈക്കിന്റെ പിന്‍സീറ്റിനും കറങ്ങുന്ന ടയറിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലേക്കാണ് യുവതിയുടെ ശരീരത്തിന്റെ പകുതിയോളം ഭാഗം കുടുങ്ങിയത്. ടയറിനിടയില്‍ പെട്ടുപോയ യുവതിയുടെ പെല്‍വിക് ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. അപകടം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ യുവാവ് ബൈക്ക് നിര്‍ത്തി യുവതിയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ യുവാവിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രോഷമാണ് ഉയരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഹെല്‍മറ്റ് ധരിക്കാതെയും റോഡില്‍ ഇത്തരം അഭ്യാസങ്ങള്‍ കാണിക്കുന്നത് അത്യന്തം അപകടകരമാണെന്ന് പലരും ചൂണ്ടിക്കാട്ടി. 'സ്വന്തം ജീവനേക്കാള്‍ പ്രാധാന്യം ഇത്തരം പ്രകടനപരതയ്ക്ക് നല്‍കുന്നവര്‍ അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്' എന്നാണ് പലരുടെയും പ്രതികരണം. ഇത്തരം അഭ്യാസങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴയും നിയമനടപടികളും വേണമെന്ന ആവശ്യവും ശക്തമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW