Saturday, March 14, 2026 Last Updated 56 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 02 Nov 2025 07.37 AM

ബൈക്ക് സ്റ്റണ്ടിനിടെ നിയന്ത്രണം നഷ്ടമായി, പിന്നാലെ മറ്റൊരു ബൈക്കുമായി കൂട്ടിയിടി: ഹൈവേയില്‍ ഞെട്ടിക്കുന്ന അപകടം, വീഡിയോ

bike, stunt, crash, highway

റോഡപകടങ്ങളുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ തന്നെയാണ്. ഏതായാലും അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ കാണികളില്‍ ഞെട്ടല്‍ സുഷ്ടിക്കുന്നത്. പാതിരാത്രിയില്‍ ഹൈവേയില്‍ സ്റ്റണ്ട് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. അപകടത്തില്‍ ഇരു ബൈക്കുകളിലുമായി സഞ്ചരിച്ച ഒരു യുവതി അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

വൈറലാകുന്ന വീഡിയോയില്‍ സ്റ്റണ്ട് നടത്തുന്ന ബൈക്കില്‍ ഒരു യുവാവും യുവതിയും അമിത വേഗതയില്‍ പോകുന്നത് കാണാം. അവര്‍ക്ക് ചുറ്റുമായി മറ്റ് ബൈക്കുകളില്‍ ഏതാനും പേരുമുണ്ട്. ചിലര്‍ സ്റ്റണ്ടിന്റെ ഭാഗമാണെങ്കില്‍ മറ്റ് ചിലര്‍ സ്റ്റണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം. ഇവരാരും ഹെല്‍മെറ്റോ മറ്റ് സുരക്ഷാ മുന്‍കരുതലുകളോ സ്വീകരിച്ചിട്ടില്ലെന്നും വ്യക്തം. ബൈക്കിന്‍ മുന്‍ചക്രം ഉയര്‍ത്തി അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുന്നതിനിടെയില്‍ യുവതിയും യുവാവുമുള്ള ബൈക്കിന് നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നാലെ ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീഴുന്നു.
പക്ഷേ അപകടം അവിടം കൊണ്ട് അവസാനിച്ചില്ല. തൊട്ടു പിന്നാലെ വന്ന മറ്റൗരു ബൈക്ക് ആദ്യം അപകടത്തില്‍ പെട്ട ബൈക്കിലും പിന്നാലെ യുവതിയുടെ കാലിലടെ കയറുന്ന ബൈക്ക് മറിയുന്നു. ഈ ഇടിയില്‍ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചു വീഴുന്നതും അല്പ ദൂരം ഉണ്ട് മാറുന്നതും വീഡിയോയില്‍ കാണാം. രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ വൈറലായതോടെ നിരവധിപേര്‍ കമന്റുകളുമായി രംഗത്തെത്തി. പൊതുനിരത്തിലെ അശ്രദ്ധമായ പെരുമാറ്റം എത്രത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവം. വെറുമൊരു സാഹസിക പ്രകടനമായി തുടങ്ങിയത്, നിമിഷങ്ങള്‍ക്കകം നിയന്ത്രണം നഷ്ടപ്പെട്ട അപകടകരമായ ഒരു പ്രവൃത്തിയായി മാറുന്നത് വീഡിയോയില്‍ കാണാം. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുകയും, സ്വന്തം സുരക്ഷയെ കുറിച്ചോ മറ്റ് യാത്രക്കാരെ കുറിച്ചോ യാതൊരു ശ്രദ്ധയുമില്ലാത്തയുള്ള ഇത്തരം സ്റ്റണ്ടുകള്‍ക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉയര്‍ന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW