Thursday, March 12, 2026 Last Updated 25 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.37 PM

കേരളത്തിന്‌ സമനില

തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളവും ഝാര്‍ഖണ്ഡുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു.
സ്‌കോര്‍ - ഝാര്‍ഖണ്ഡ്‌ ഒന്നാം ഇന്നിങ്‌സ് 274, രണ്ടാം ഇന്നിങ്‌സ് അഞ്ചിന്‌ 344 ഡിക്ലയേഡ്‌. കേരളം ഒന്നാം ഇന്നിങ്‌സ് 283, രണ്ടാം ഇന്നിങ്‌സ് നാലിന്‌ 224.
336 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന്‌ കേരളം നാലിന്‌ 224 റണ്ണെടുത്ത്‌ നില്‍ക്കേ മത്സരം അവസാനിച്ചു. സെഞ്ചുറിയുമായി പുറത്താകാതെനിന്ന അഹമ്മദ്‌ ഇമ്രാന്റെ (106) പ്രകടനമാണ്‌ അവസാന ദിവസം ശ്രദ്ധേയമായത്‌. ഝാര്‍ഖണ്ഡിനായി ആര്യന്‍ ഹൂഡ 83 റണ്ണും കുനൈന്‍ ഖുറേഷി 70 റണ്ണുമെടുത്തു. കേരളത്തിന്‌ ഓപ്പണര്‍മാരായ എസ്‌.എസ്‌. അക്ഷയുടെയും (നാല്‌) അഭിഷേക്‌ ജെ. നായരുടെയും (13) വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്‌ടമായി. ഷോണ്‍ റോജര്‍ക്കും (0) പിടിച്ചു നില്‍ക്കാനായില്ല. 48 റണ്ണെടുത്ത വരുണ്‍ നായനാര്‍ കൂടി മടങ്ങിയതോടെ കേരളം നാലിന്‌ 72 റണ്ണെന്ന നിലയിലായി. അഹമ്മദ്‌ ഇമ്രാനും രോഹന്‍ നായരും (52) ചേര്‍ന്ന അഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ കേരളത്തിന്‌ തുണയായി. സമചിത്തതയോടെ ബാറ്റ്‌ വീശിയ ഇരുവരും ചേര്‍ന്ന്‌ കേരളത്തിന്‌ സമനില ഉറപ്പാക്കി.

ഡല്‍ഹിക്ക്‌ ജയം

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിന്‌ തടയിട്ട്‌ ഡല്‍ഹി. 98 റണ്ണിനാണ്‌ ഡല്‍ഹി കേരളത്തെ തോല്‍പ്പിച്ചത്‌.
ഓപ്പണര്‍ പ്രിയ പൂനിയയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 319 റണ്ണെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്‌ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 220 റണ്ണെടുക്കാനെ സാധിച്ചുള്ളൂ. തുടരെയുള്ള നാല്‌ ജയങ്ങള്‍ക്ക്‌ ശേഷമാണ്‌ കേരളം തോറ്റത്‌. 126 പന്തില്‍ രണ്ട്‌ സിക്‌സറും 15 ഫോറുമടക്കം 133 റണ്‍സെടുത്ത പ്രിയ പൂനിയ 44-ാം ഓവറിലാണ്‌ പുറത്തായത്‌. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശ്വേത ഷെറാവത്താണ്‌ (33 പന്തില്‍ 65) ഡല്‍ഹിയുടെ സ്‌കോര്‍ 300 കടത്തിയത്‌. നായിക ടി. ഷാനിയും എ. അക്ഷയയും പൂജ്യത്തിന്‌ പുറത്തായത്‌ കേരളത്തിന്‌ തിരിച്ചടിയായി. സലോനിയുടെ ഇന്നിങ്‌സാണ്‌ (54 പന്തില്‍ പുറത്താകാതെ 59) കേരളത്തിനു മാന്യത നല്‍കിയത്‌.

Ads by Google
Monday 16 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW