Wednesday, March 11, 2026 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.36 PM

സൂര്യഗ്രഹണം ഇന്ന്‌;ഇന്ത്യയില്‍ ദൃശ്യമാകില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്‌. ഇന്ത്യയില്‍ ദൃശ്യമാകില്ല. പ്രധാനമായും അന്റാര്‍ട്ടിക്കയിലാകും ഗ്രഹണം കാണുക. അന്റാര്‍ട്ടിക്കയ്‌ക്ക്‌ സമീപമുള്ള പ്രദേശങ്ങളിലും, ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണ്‍, ഡര്‍ബന്‍, സിംബാബ്‌വേ, ടാന്‍സാനിയ എന്നിവിടങ്ങളിലും ഗ്രഹണം ഭാഗികമായി ദൃശ്യമാകും. അര്‍ജന്റീനയുടെയും ചിലെയുടെയും തെക്കന്‍ ഭാഗങ്ങളിലും ഗ്രഹണം അല്‍പ സമയം കാണാന്‍ കഴിഞ്ഞേക്കാം. ദക്ഷിണധ്രുവത്തിലാണ്‌ ഇക്കുറി ഗ്രഹണം കാണാന്‍ കഴിയുന്നത്‌. ഇന്ത്യ പൂര്‍ണമായും ഗ്രഹണത്തിന്റെ നിഴല്‍ പാതയ്‌ക്ക്‌ പുറത്താണ്‌.ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകുമ്പോഴാണു സൂര്യഗ്രഹണം ഉണ്ടാകുക. ചന്ദ്രന്‍ സൂര്യന്റെ പ്രകാശത്തെ തടസപ്പെടുത്തുകയും ഭൂമിയില്‍ നിഴല്‍ വീഴ്‌ത്തുകയും ചെയ്യുന്നു. കേരളത്തില്‍ അടുത്ത സൂര്യഗ്രഹണം 2031 ലാകും ദൃശ്യമാകുക.

Ads by Google
Monday 16 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW