Thursday, March 12, 2026 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.36 PM

കേന്ദ്ര നയങ്ങള്‍ക്ക്‌ എതിരേ സി.പി.എമ്മിന്റെ ഡല്‍ഹി മാര്‍ച്ച്‌

ഹൈദരാബാദ്‌: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ മാര്‍ച്ച്‌ 2 നു ദേശീയ തലസ്‌ഥാനത്ത്‌ 'ഡല്‍ഹി മാര്‍ച്ച്‌' നടത്തുമെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പുതിയ ലേബര്‍ കോഡുകള്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി റദ്ദാക്കല്‍, വ്യാപാര കരാറുകള്‍ തുടങ്ങിയവയ്‌ക്കെതിരേയാണു പ്രതിഷേധം. മാര്‍ച്ചിനു മുന്നോടിയായി ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടി വ്യാപകപ്രചാരണം നടത്തും.വ്യാപാര കരാറുകളിലും മറ്റ്‌ അനുബന്ധ വിഷയങ്ങളിലും എം.എ. ബേബി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
'എവിടെ നിന്ന്‌ അസംസ്‌കൃത എണ്ണ വാങ്ങണമെന്ന്‌ ഇന്ത്യ തീരുമാനിക്കുമെന്ന്‌ പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കഴിയുമോ? ഇന്ത്യയുടെ പരമാധികാരം വ്യവസ്‌ഥാപിതമായി ആക്രമണത്തിന്‌ വിധേയമാകുകയാണ്‌. ചില രാജ്യങ്ങളില്‍നിന്ന്‌ എണ്ണ വാങ്ങുന്നതിനെ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ വിലക്കുന്നു. ഇപ്പോള്‍ വെനസ്വേലയില്‍നിന്ന്‌ എണ്ണ വാങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിരിക്കുന്നു.'- എം.എ. ബേബി പറഞ്ഞു.

Ads by Google
Monday 16 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW