Thursday, March 12, 2026 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.36 PM

ബിലീവേഴ്‌സ്‌ ഈസ്‌റ്റേണ്‍ ചര്‍ച്ച്‌ ജനറല്‍ സിനഡ്‌ തുടങ്ങി

ന്യൂഡല്‍ഹി: ബിലീവേഴ്‌സ്‌ ഈസ്‌റ്റേണ്‍ ചര്‍ച്ച്‌ ജനറല്‍ സിനഡ്‌ ഡല്‍ഹി അതിഭദ്രാസന ആസ്‌ഥാനത്തു സഭാധ്യക്ഷന്‍ ഡോ. സാമുവല്‍ മോര്‍ തിയോഫിലസ്‌ മെത്രാപ്പോലിത്ത ഉദ്‌ഘാടനം ചെയ്‌തു.
ലോകത്താകെ ഹൃദയവേദന ഉളവാക്കുന്ന വാര്‍ത്തമാത്രമാണുള്ളതെന്നും പിഞ്ചുപൈതങ്ങള്‍വരെ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപരിപാലനമായാലും വിദ്യാഭ്യാസ മേഖലയായാലും അഗതി മന്ദിരങ്ങളോ അനാഥാലയങ്ങളോ ആയാലും സാമൂഹിക പരിവര്‍ത്തന പദ്ധതികള്‍ ആയാലും എല്ലാം ചെയ്യുന്നതു ദൈവസ്‌നേഹത്തിന്റെ പ്രായോഗികമായ പൂര്‍ത്തീകരണമായിത്തീരണം. അതു മടുക്കാതെ ചെയ്യാന്‍ സാധിക്കണം-മെത്രാപ്പോലിത്ത പറഞ്ഞു.
ഗുഡ്‌ഗാവിലെ ഡല്‍ഹി അതിഭദ്രാസന അസ്‌ഥാനത്തു ചേരുന്ന ജനറല്‍ സിനഡ്‌ 22 വരെ തുടരും. അതിഭദ്രാസന ആര്‍ച്‌ ബിഷപ്പ്‌ ജോണ്‍ മോര്‍ ഐറേനിയസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.
സുന്നഹദോസ്‌ സെക്രട്ടറി ജോഷ്വാ മോര്‍ ബര്‍ണബാസ്‌ എപ്പിസ്‌കോപ്പ പ്രസംഗിച്ചു. സഭയിലെ എപ്പിസ്‌കോപ്പാമാര്‍, ഭദ്രാസന സെക്രട്ടറിമാര്‍, വിവിധ പോഷക സഘടനകളുടെ ഭാരവാഹികള്‍ തുടങ്ങി 500 പ്രതിനിധികള്‍ ജനറല്‍ സിനഡിന്റെ ഭാഗമാണ്‌.

Ads by Google
Monday 16 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW