Saturday, March 14, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 06.13 PM

ടി 20 ലോകകപ്പ് ; യു എ ഇ യെ തോൽപ്പിച്ച് അഫ്‌ഗാന് ആദ്യ ജയം

uploads/news/2026/02/825709/5.gif
photo - twitter

ന്യൂഡല്‍ഹി : ടി 20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ യു എ ഇ യെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ. യു എ ഇ ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കിനിൽക്കെ അഫ്ഗാൻ മറികടന്നു.

അർധ സെഞ്ച്വറി നേടിയ ഇബ്രാഹിം സദ്രാൻ(53) ,ദാർവീഷ് അബ്ദുൽ റസൂലി (33), അസ്മത്തുള്ള ഒമാർസായി( 40) എന്നിവരുടെ മികവിലാണ് അഫ്ഗാൻ ജയിച്ചുകയറിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ അഫ്ഗാനിസ്ഥാന്റെ ആദ്യ ജയം കൂടിയാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടിയിരുന്നത്. ഷൊഹൈബ് ഖാൻ 48 പന്തിൽ നാല് സിക്‌സറും ആറ് ഫോറുകളും അടക്കം 68 റൺസ് നേടിയപ്പോൾ മലയാളി താരം അലിഷാൻ ഷറഫു 31 പന്തിൽ 40 റൺസും നേടി. അഫ്ഗാനിസ്താനായി അസ്മത്തുള്ള ഒമാർസായി നാല് വിക്കറ്റും മുജീബ് ഉർ റഹ്‌മാൻ രണ്ട് വിക്കറ്റും നേടി.

Ads by Google
Monday 16 Feb 2026 06.13 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW