Friday, March 13, 2026 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 01.58 PM

കുട്ടികളെ നോക്കുന്ന രണ്ട് നാനിമാര്‍ക്ക് നല്‍കുന്നത് 46,000 രൂപ: വൈറലായി ബംഗളൂരു യുവതിയുടെ പോസ്റ്റ്

women, reveal, nannies, salary, bengaluru

ബെംഗളൂരുവിലെ ഒരു യുവതി തന്റെ കുട്ടികളെ നോക്കുന്ന നാനിമാര്‍ക്ക് നല്‍കുന്ന ശമ്പളത്തെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. സലോനി പ്രിയ എന്ന യുവതിയാണ് തന്റെ രണ്ട് കുട്ടികളെ നോക്കാന്‍ രണ്ട് സഹായികളെ നിയമിച്ചിരിക്കുന്നത്. മൂന്നും നാലും വയസ്സുള്ള തന്റെ രണ്ട് ആണ്‍കുട്ടികളുടെ നോക്കുന്നതിന് രണ്ട് നാനിമാര്‍ക്കുമായി പ്രതിമാസം 46,000 രൂപയാണ് യുവതി നല്‍കുന്നത്. ഇതില്‍ പ്രധാന നാനിക്ക് 32,000 രൂപയും സഹായിക്ക് 14,000 രൂപയുമാണ് ശമ്പളം.

കുട്ടികളെ നോക്കുന്നതിനൊപ്പം പാചകം, വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികളും ഇവര്‍ ചെയ്യുന്നുണ്ട്. തന്റെ സഹായികളെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നതെന്നും വിശ്വസ്തരായവരെ കണ്ടെത്താന്‍ അപ്പാര്‍ട്ട്‌മെന്റ് ഗ്രൂപ്പുകളെ ആശ്രയിക്കുന്നതാണ് നല്ലതെന്നും സലോനി പറയുന്നു. സലോനി നല്‍കുന്ന വേതനം കൊണ്ട് ഒരു നാനി തന്റെ നാട്ടിലുള്ള മൂന്ന് മക്കളെ പഠിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നുണ്ട്. 'സ്ത്രീകള്‍ തങ്ങളുടെ വിഭവങ്ങള്‍ പരസ്പരം കൈമാറുന്നതിലൂടെ ഇരു കുടുംബങ്ങള്‍ക്കും മികച്ച ജീവിതം നല്‍കാന്‍ സാധിക്കുന്നു' എന്നാണ് സലോനി ഇതിനെ വിശേഷിപ്പിച്ചത്. ഈ സഹായം ഉള്ളത് കൊണ്ട് തനിക്ക് സമാധാനത്തോടെ ജോലി ചെയ്യാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനും സാധിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്ത്യയിലെ കുറഞ്ഞ വേതന വ്യവസ്ഥയെ ചൂഷണം ചെയ്യുകയാണെന്നും മണിക്കൂറിന് വെറും 110 രൂപയോളമേ ഇവര്‍ക്ക് ലഭിക്കുന്നുള്ളൂവെന്നും ചിലര്‍ വാദിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഇത്ര കുറഞ്ഞ തുകയ്ക്ക് ഇത്തരം സേവനം ലഭിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഇത്തരം സഹായം അത്യാവശ്യമാണെന്നും, ഇത് ഒരു 'ബാഡ് മദര്‍' എന്ന ലേബലില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കാന്‍ സഹായിക്കുമെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

Ads by Google
Monday 16 Feb 2026 01.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW