Wednesday, March 11, 2026 Last Updated 46 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.28 PM

കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

uploads/news/2026/02/825607/in2.jpg

ന്യൂഡല്‍ഹി: കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കര്‍ണാടകയില്‍നിന്നുള്ള സാകേത്‌ ശ്രീനിവാസയ്യ(22)യെയാണു കാണാതായത്‌. ആറ്‌ ദിവസത്തിന്‌ ശേഷമാണു മൃതദേഹം കണ്ടെത്തിയത്‌. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ കെമിക്കല്‍ ആന്‍ഡ്‌ ബയോമോളിക്യുലാര്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയായിരുന്നു സാകേത്‌. ഈ മാസം ഒന്‍പതിനാണ്‌ അദ്ദേഹത്തെ കാണാതായത്‌.
സാകേതിനെ അവസാനമായി ക്യാമ്പസില്‍നിന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ്‌ കണ്ടത്‌. കാണാതായതിനെത്തുടര്‍ന്ന്‌ ലേക്ക്‌ അന്‍സ, ബെര്‍ക്ലി ഹില്‍സ്‌ എന്നിവിടങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടന്നിരുന്നു. പിന്നീട്‌, ക്യാമ്പസിന്‌ സമീപമുള്ള ടില്‍ഡന്‍ റീജിയണല്‍ പാര്‍ക്കിന്‌ അടുത്തുള്ള ഒരു താമസസ്‌ഥലത്തിനടുത്ത്‌ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ്‌ കണ്ടെത്തി. ഐ.ഐ.ടി. മദ്രാസ്‌ പൂര്‍വവിദ്യാര്‍ഥിയായ ശ്രീനിവാസയ്യ മാസ്‌റ്റര്‍ ബിരുദം നേടാനാണു ബെര്‍ക്ലിയിലെത്തിയത്‌. ഹൈപ്പര്‍ലൂപ്പിനുള്ള മൈക്രോചാനല്‍ കൂളിങ്‌ സിസ്‌റ്റത്തിനുള്ള പേറ്റന്റ്‌ നേടിയ ആറുപേരില്‍ ഒരാളായിരുന്നു സാകേത്‌. മരണകാരണം വ്യക്‌തമല്ല.

Ads by Google
Sunday 15 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW