Thursday, March 12, 2026 Last Updated 10 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.28 PM

ജര്‍മനിയില്‍ പാക്‌ സൈനികമേധാവിയെ തടയാന്‍ ശ്രമിച്ച്‌ സുരക്ഷാ ഉദ്യോഗസ്‌ഥന്‍; ദൃശ്യം വൈറല്‍

uploads/news/2026/02/825606/in1.jpg

ന്യൂഡല്‍ഹി: ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പാകിസ്‌താന്‍ സൈനികമേധാവിയെ തടയാന്‍ ശ്രമിച്ച്‌ സുരക്ഷാ ഉദ്യോഗസ്‌ഥന്‍.
പാക്‌ സൈനിക മേധാവി ഫീല്‍ഡ്‌ മാര്‍ഷല്‍ അസിം മുനീറിനോട്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ചോദിക്കുന്നതിന്റെയും തടയാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യം സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായി. മ്യൂണിക്ക്‌ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ്‌ അസിം മുനീറും സംഘവും ജര്‍മ്മനിയിലെത്തിയത്‌. കോണ്‍ഫറന്‍സ്‌ ഹാളിന്റെ പ്രവേശന കവാടത്തിന്‌ തൊട്ടടുത്ത്‌ എത്തിയപ്പോഴാണ്‌ അസിം മുനീര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ശരിയായി ധരിച്ചിട്ടില്ലെന്നു സുരക്ഷാ ഉദ്യോഗസ്‌ഥന്‍ ചൂണ്ടിക്കാട്ടിയത്‌. വ്യക്‌തമായി കാണുന്ന രീതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ധരിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നതും ദൃശ്യത്തിലുണ്ട്‌. അതേസമയം, അസിം മുനീറിനെ കോണ്‍ഫറന്‍സിലേക്കു ക്ഷണിച്ചതിനെതിരേ സമ്മേളനവേദിക്കു പുറത്ത്‌ പ്രതിഷേധവും നടന്നു. ജര്‍മ്മനി ആസ്‌ഥാനമായുള്ള സിന്ധി രാഷ്‌ട്രീയ സംഘടനയായ 'ജേ സിന്ധ്‌ മുത്തഹിദ മഹാസ്‌' ആണ്‌ പാകിസ്‌താനിലെ മനുഷ്യാവകാശലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം സംഘടിപ്പിച്ചത്‌. അസിം മുനീറിനെ ക്ഷണിച്ചത്‌ 'തീര്‍ത്തും ഖേദകരമാണ്‌' എന്നു വിശേഷിപ്പിച്ച സംഘടന, രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ഇതിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തു.
ലോകനേതാക്കളും നയതന്ത്രജ്‌ഞരും സുരക്ഷാ വിദഗ്‌ധരും ഒത്തുചേരുന്ന മ്യൂണിക്ക്‌ സെക്യൂരിറ്റി കോണ്‍ഫറന്‍സ്‌, ആഗോള സമാധാനത്തെയും സുരക്ഷാ വെല്ലുവിളികളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായുള്ള പ്രധാന വേദിയാണ്‌.

Ads by Google
Sunday 15 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW