Thursday, March 12, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.27 PM

ഗവര്‍ണറെതിരായ പരാമര്‍ശം: ഡി.എം.കെ. നേതാവിന്‌ മൂന്നുവര്‍ഷം തടവ്‌

എഗ്മോര്‍: 2023-ല്‍ തമിഴ്‌നാട്‌ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെയും ബി.ജെ.പി. നേതാവും നടിയുമായ ഖുഷ്‌ബു സുന്ദറിനുമെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനു ഡി.എം.കെയുടെ വിവാദ പ്രഭാഷകന്‍ ശിവാജി കൃഷ്‌ണമൂര്‍ത്തിക്ക്‌ (65) എഗ്മോറിലെ പത്താം മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി മൂന്നു വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു.
കേസില്‍ ശിവാജി കുറ്റക്കാരനാണെന്നു മജിസ്‌ട്രേറ്റ്‌ പി. രേവതി ശനിയാഴ്‌ച കണ്ടെത്തി. ജയില്‍ ശിക്ഷയ്‌ക്ക്‌ പുറമെ, 20,000 രൂപ പിഴയും കോടതി വിധിച്ചു.
2023 ജൂണ്‍ 16-ന്‌ എറുക്കഞ്ചേരിയിലെ കൃഷ്‌ണമൂര്‍ത്തി ഹാളില്‍ ഡി.എം.കെ. സംഘടിപ്പിച്ച പൊതുയോഗവുമായി ബന്ധപ്പെട്ടാണു കേസ്‌. പ്രസംഗത്തില്‍ ശിവാജി തമിഴ്‌നാട്‌ ഗവര്‍ണര്‍ ആര്‍.എന്‍. രവി, ഖുഷ്‌ബു സുന്ദര്‍, പ്രതിപക്ഷ നേതാവ്‌ എടപ്പാടി കെ. പളനിസ്വാമി, ബി.ജെ.പി. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കെ. അണ്ണാമലൈ, മുന്‍ മന്ത്രി ഡി. ജയകുമാര്‍ എന്നിവരെ പരാമര്‍ശിച്ചുകൊണ്ട്‌ അധിക്ഷേപകരവും അപമാനകരവുമായ ഭാഷ ഉപയോഗിച്ചതായിട്ടാണ്‌ കേസ്‌.
2023 ജൂണില്‍ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്യുകയും പിന്നീട്‌ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്‌തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Sunday 15 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW