-->
ന്യൂഡല്‍ഹി: ഇന്ത്യ - അമേരിക്ക വ്യാപാര കരാറിന്റെ പേരില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കരാറിന്റെ പേരില്‍ കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചതായി അദ്ദേഹം ആരോപിച്ചു. ഈ വിഷയം രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടതാണെന്നും, മറ്റൊരു രാജ്യത്തിന് ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാലാടിസ്‌ഥാനത്തിലുള്ള സ്വാധീനം ചെലുത്താന്‍ അനുവദിക്കുന്നുണ്ടോ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം ആരാഞ്ഞു.
'ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ പേരില്‍, ഇന്ത്യന്‍ കര്‍ഷകരെ വഞ്ചിക്കുന്നതാണു നാം കാണുന്നത്' - അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങളും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 'എന്താണ് ൈഡ്രഡ് ഡിസ്‌റ്റിലേഴ്‌സ് ഗ്രെയിന്‍സ് (ഡി.ഡി.ജി) ഇറക്കുമതി ചെയ്യുന്നത് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജനിതക മാറ്റം വരുത്തിയ അമേരിക്കന്‍ ചോളത്തില്‍നിന്ന് നിര്‍മിച്ച ഡിസ്‌റ്റിലേഴ്‌സ് ഗ്രെയിന്‍സ് നല്‍കും എന്നാണോ? ഇത് നമ്മുടെ പാല്‍ ഉല്‍പ്പന്നങ്ങളെ അമേരിക്കയുടെ കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നതാക്കില്ലേ?' അദ്ദേഹം ചോദിച്ചു.ഇന്ത്യ ജനിതക മാറ്റം വരുത്തിയ സോയ എണ്ണ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചാല്‍, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ എന്നിവിടങ്ങളിലെയും രാജ്യത്തുടനീളമുള്ള സോയ കര്‍ഷകരെ അതു ബാധിക്കും.
കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍' എന്ന് പറയുമ്പോള്‍, അതില്‍ എന്തെല്ലാം ഉള്‍പ്പെടുന്നു? ഇത് കാലക്രമേണ പയര്‍ വര്‍ഗങ്ങളും മറ്റ് വിളകളും അമേരിക്കന്‍ ഇറക്കുമതിക്കായി തുറന്നുകൊടുക്കാനുള്ള സമ്മര്‍ദത്തെ സൂചിപ്പിക്കുന്നുണ്ടോ?'- അദ്ദേഹം ചോദിച്ചു.വ്യാപാരേതര തടസങ്ങള്‍ നീക്കുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ജനിതക മാറ്റം വരുത്തിയ വിളകളിലുള്ള നിലപാട് മയപ്പെടുത്താനും, സംഭരണം ദുര്‍ബലപ്പെടുത്താനും,താങ്ങുവിലയും ബോണസുകളും കുറയ്‌ക്കാനും ഇന്ത്യക്കുമേല്‍ ഭാവിയില്‍ സമ്മര്‍ദം ഉണ്ടാകുമോ?' അദ്ദേഹം ആരാഞ്ഞു.