-->
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന്റെ ടോസ് സമയത്ത് മുഖത്തേക്കു പോലും നോക്കാതെ ഇന്ത്യയുടെയും പാകിസ്‌താന്റെയും നായകന്‍മാര്‍. സൂര്യകുമാര്‍ യാദവും പാക് നായകന്‍ സല്‍മാന്‍ അലി ആഗയും തമ്മില്‍ ഹസ്‌തദാനവും ഉണ്ടായില്ല.
പത്രസമ്മേളനത്തില്‍ ഹസ്‌തദാനത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ കാത്തിരിക്കാനായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം നടന്ന ഒരു മത്സരത്തിലും ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ ഹസ്‌തദാനമുണ്ടായില്ല. ഏഷ്യാ കപ്പില്‍ ഇരു ടീമുകളും മൂന്നു തവണ നേരിട്ടെങ്കിലും ടോസ് സമയത്തോ മത്സരത്തിനു ശേഷമോ ഹസ്‌തദാനത്തിനു നിന്നില്ല. 18,000 ഇന്ത്യക്കാരും 12,000 പാകിസ്‌താന്‍കാരുമാണു മത്സരം കാണാന്‍ കൊളംബോയിലെത്തിയത്. മൂന്ന് മണിയോടെയാണു കാണികളെ സ്‌റ്റേഡിയത്തിലേക്കു കയറ്റിവിടാന്‍ തുടങ്ങിയത്. 600 സൈനികരും 2000 പോലീസുകാരുമാണു സുരക്ഷയ്‌ക്കായുണ്ടായിരുന്നത്.