-->
മ്യൂണിക്ക്: ഇംഗ്ലണ്ടിന്റെ ഫു്‌ടബോള്‍ താരം ഹാരി കെയ്‌ന്‍ കരിയറില്‍ 500 ഗോളുകളെന്ന നേട്ടം കുറിച്ചു. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ താരമാണു കെയ്‌ന്‍.
വെര്‍ഡര്‍ ബ്രെമനെതിരേ നടന്ന എവേ മത്സരത്തില്‍ ഗോളടിച്ചതോടെയാണു കെയ്‌ന്‍ 500 ലെത്തിയത്‌്. വോഹ്നഹ്നിവെസ്‌റ്റ് വെസ്‌റ്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബയേണിനു വേണ്ടി കെയ്‌ന്‍ ഇരട്ട ഗോളുകളടിച്ചു. ലിയോ ഗോരറ്റ്‌സ്കയാണ് ഒരു ഗോളടിച്ചത്. 22-ാം മിനിറ്റിലാണ് കെയ്‌ന്‍ ആദ്യ ഗോളടിച്ചത്. മൂന്നാം മിനിറ്റില്‍ താരത്തിന്റെ രണ്ടാം ഗോളുമെത്തി. ഈ ഗോളോടെയാണു കെയ്‌ന്‍ 500 ലെത്തിയത്. ലീഗ് സീസണില്‍ കെയ്‌ന്‍ ഇതുവരെ 26 ഗോളുകളടിച്ചു.
പ്രീമിയര്‍ ലീഗിലെ ടോട്ടന്‍ഹാം ഹോട്ട്‌സ്പറില്‍നിന്ന് 2023 ലാണു കെയ്‌ന്‍ ബയേണിലെത്തിയത്. ജര്‍മനിയിലേക്കു കൂടുമാറും മുമ്പ് കരിയറില്‍ ആകെ 280 ഗോളുകളടിച്ചിരുന്നു. 2011 ല്‍ ലെയ്‌ട്ടണ്‍ ഓറിയന്റിനു വേണ്ടിയായിരുന്നു കെയ്‌നിന്റെ ആദ്യ ഗോള്‍.
മൂന്ന് വര്‍ഷം മുമ്പാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായത്‌്്. 53 ഗോളുകളുമായി വെയ്‌ന്‍ റൂണിയെയാണു താരം മറികടന്നത്‌്. രാജ്യാന്തര ഫുട്‌ബോളില്‍ ഇതുവരെ 78 ഗോളുകളടിച്ചു. വരുന്ന ലോകകപ്പില്‍ ഗോള്‍ വേട്ട തുടരാനുള്ള അവസരമുണ്ട്.
ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനായി 280 ഗോളുകളും ബയേണ്‍ മ്യൂണിക്കിനായി 126 ഗോളുകളുമാണ് അടിച്ചിട്ടത്. മില്‍വാളിനായി ഒന്‍പത് ഗോളുകളും ലെയ്‌ട്ടണ്‍ ഓറിയന്റിനു വേണ്ടി അഞ്ച് ഗോളുകളും ലീസ്‌റ്റര്‍ സിറ്റിക്കായി രണ്ട് ഗോളുകളുമടിച്ചു. ബുണ്ടസ് ലിഗയില്‍ ബയേണ്‍ ഒന്നാം സ്‌ഥാനത്തു തുടരുകയാണ്‌്. 22 കളികളില്‍നിന്ന് 57 പോയിന്റാണ് അവര്‍ നേടിയത്. രണ്ടാം സ്‌ഥാനത്തുള്ള ബോറിസിയ ഡോര്‍ട്ട്‌മുണ്ടിന് 51 പോയിന്റാണ്.